Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തടാകത്തിൽ കാണാതായ നടിയുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി; നടി നയ റിവേര മ്യൂസിക്കൽ കോമഡിയായ 'ഗ്ലീ'യിലൂടെ ശ്രദ്ധ നേടിയ താരം

തടാകത്തിൽ കാണാതായ നടിയുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി; നടി നയ റിവേര മ്യൂസിക്കൽ കോമഡിയായ 'ഗ്ലീ'യിലൂടെ ശ്രദ്ധ നേടിയ താരം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ബോട്ട് അപകടത്തിൽ പെട്ട് തടാകത്തിൽ കാണാതായ നടി നയ റിവേരയുടെ (33) മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് സതേൺ കാലിഫോർണിയയിലെ പിറു ലേക്കിൽ നിന്നും റിവേരയുടെ മൃതദേഹം കണ്ടെടുക്കുന്നത്. തടാകത്തിന്റെ നോർത്ത് ഈസ്റ്റ് കോർണറിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം നടിയുടെതാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് തടാകത്തിൽ ഒരു ബോട്ടിൽ റിവേരയുടെ മകനായ എട്ടുവയസുകാരനെ കണ്ടെത്തുന്നത്. അമ്മയും മകനും ഒന്നിച്ചെത്തിയ ബോട്ട് സവാരിയിൽ റിവേര അപകടത്തിൽപ്പെട്ടു എന്ന നിഗമനത്തിൽ അന്ന് തന്നെ തിരച്ചിൽ ദൗത്യം ആരംഭിക്കുകയും ചെയ്തിരുന്നു.

ബോട്ട് കണ്ടെത്തിയ ഭാഗത്തു നിന്നും നാൽപത് മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മ്യൂസിക്കൽ കോമഡിയായ 'ഗ്ലീ'യിലൂടെ ശ്രദ്ധ നേടിയ താരമാണ് നയ. ഗായിക, മോഡൽ എന്നീ നിലകളിലും പ്രശസ്തി നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP