Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോഷ്യൽ മീഡിയ ഉപയോഗിച്ചില്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം; ഇംഗ്ലണ്ടിൽ പതിനാറ് കാരി ആത്മഹത്യ ചെയ്തു; എഫ്ബിയും സ്‌നാപ് ചാറ്റുമില്ലെങ്കിൽ ഹൃദയം നിലയ്ക്കും പോലെയെന്ന് പറഞ്ഞതായി വീട്ടുകാർ

സോഷ്യൽ മീഡിയ ഉപയോഗിച്ചില്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം; ഇംഗ്ലണ്ടിൽ പതിനാറ് കാരി ആത്മഹത്യ ചെയ്തു; എഫ്ബിയും സ്‌നാപ് ചാറ്റുമില്ലെങ്കിൽ ഹൃദയം നിലയ്ക്കും പോലെയെന്ന് പറഞ്ഞതായി വീട്ടുകാർ

ലണ്ടൻ:സോഷ്യൽ മീഡിയയിൽ നിന്നുള്ള സമ്മർദം താങ്ങാനാവാതെ പതിനാറുകാരി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ലങ്കാഷയറിലാണ് സംഭവം.കഴിഞ്ഞ ക്രിസ്മസിനായിരുന്നു സിയാൻ എന്ന പെൺകുട്ടിക്ക് വീട്ടിൽ നിന്ന് മൊബൈൽ ഫോൺ സമ്മാനമായി നൽകിയത്. ഇതിനുശേഷം പെൺകുട്ടി പതിവായി ഫേസ്‌ബുക്കും സ്നാപ്ചാറ്റും ഉപയോഗിച്ചു തുടങ്ങി. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലമുള്ള മാനസികസമ്മർദമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിലെ പല സുഹൃത്തുക്കളും സിയാനെ തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നു മാതാപിതാക്കൾ പറയുന്നു.

ഫെബ്രുവരിയിൽ സോഷ്യൽ മീഡിയയിൽ നിന്നുള്ള സുഹൃത്തുക്കളുടെ നിർബന്ധം മൂലം പെൺകുട്ടി സ്വയം മുറിവേൽപിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടി. ഇതിനുശേഷം പെൺകുട്ടിക്കു ചെറിയ ഡോസിലുള്ള ആന്റി ഡിപ്രസന്റുകൾ നൽകിത്തുടങ്ങി. സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളെ എല്ലാം ബ്ലോക്ക് ചെയ്യാൻ മാനസികാരോഗ്യ വിദഗ്ദ്ധർ പെൺകുട്ടിക്കു നിർദ്ദേശം നൽകി. എന്നാൽ സുഹൃത്തുക്കളെ ഒഴിവാക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോകുന്നതുപോലെ തോന്നുന്നു എന്നായിരുന്നു പെൺകുട്ടി ഡോക്ടറോടു പറഞ്ഞത്.

ഞാൻ കിടക്കുമ്പോൾ പിൻവാതിൽ അടയ്ക്കുന്ന ശബ്ദം കേട്ട് സിയാനെ വിളിച്ചു. എന്നാൽ മറുപടിയൊന്നും ലഭിച്ചില്ല. ഇതിനെ തുടർന്നു താൻ ഇറങ്ങി വന്നുനോക്കി. ഞാൻ അവളെ കണ്ടു ഒപ്പം ഡൈനിങ് ടേബിളിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു. അന്നു വൈകുന്നേരവും അവൾ സന്തോഷവതിയായിരുന്നു. ശനിയാഴ്ച നടക്കാനിരിക്കുന്ന സുഹൃത്തിന്റെ പാർട്ടിക്കു വസ്ത്രം വാങ്ങിയ സന്തോഷത്തിലായിരുന്നു അവൾ. ശേഷം ഞാൻ പുറത്തുപോയി. വൈകിട്ട് ആറു മണിയോടെ ഞാൻ അവളെ വീണ്ടും ഫോണിൽ വിളിച്ചു. അപ്പോൾ അവളുടെ ശബ്ദം അൽപം താഴ്ന്നിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് അവൾ പറഞ്ഞു. പിന്നീടവൾക്ക് എന്തു സംഭവിച്ചു എന്നു വ്യക്തമല്ലെന്നും മാതാപിതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP