Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലാൽസംഗത്തിന് ഇരയായ പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ സർക്കാരിന് മനസ്സില്ല; ഗർഭഛിദ്രം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

ബലാൽസംഗത്തിന് ഇരയായ പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ സർക്കാരിന് മനസ്സില്ല; ഗർഭഛിദ്രം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

രാഗ്വേയിൽ രണ്ടാനച്ഛനാൽ ഗർഭിണിയായ പത്തുവയസ്സുകാരിക്ക് ഗർഭഛിദ്രം നിരോധിച്ചതിനെ തുടർന്ന് സർക്കാരിനെതിരേ പ്രതിഷേധം ശക്തം. ബലാത്സംഗത്തിന് ഇരയായ പത്തുവയസ്സുകാരിഅഞ്ചു മാസം ഗർഭിണിയാണ്. പ്രസവിക്കാൻ തക്ക ആരോഗ്യ ശേഷിയില്ലെന്നും ഗർഭഛിദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പരാഗ്വേയിൽ ഗർഭഛിദ്രം നിയമപരായി നിരോധിച്ചിരിക്കുന്ന കാര്യമാണ്. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിച്ചാൽ ഇവിടെ ഗർഭഛിദ്രം അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടിക്കും ഗർഭഛിദ്രം അനുവദിക്കാത്തത്. ഇതേ തുടർന്ന് നൂറു കണക്കിനാളുകൾ തെരുവിൽ പ്തിഷേധവുമായെത്തി. പെൺകുട്ടിക്ക് പ്രസവിക്കാനുള്ള ആരോഗ്യമുണ്ടെന്നും ഗർഭഛിദ്രം വേണ്ടെന്നുമാണ് ആരോഗ്യമന്ത്രി അന്റോണിയോ ബാരിയോസിന്റെ അഭിപ്രായം. റെഡ് ക്രോസ് ആശുപത്രിയിൽ പെൺകുട്ടി ചികിത്സയിലാണ്.

ഗർഭഛിദ്രം നിയമമാക്കുന്നത് ഒരു നിഷ്‌ക്കളങ്ക ജീവനെ നിഷ്‌ക്കരുണം ഇല്ലാതാക്കുമെന്നാണ് പ്രസിഡന്റ് ക്‌ളോഡിയോ ഗിമനെസിന്റെ വിശദീകരണം. അതേസമയം മറ്റു കുട്ടികൾക്കൊപ്പം ഈ പെൺകുട്ടിക്കും കളിച്ചു ചിരിച്ച് വളരേണ്ടെ എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. സംഭവം അന്താരാഷ്ട്ര സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. 10 വയസ്സുകാരിയെ സംരക്ഷിക്കാൻ കഴിയാത്തതിൽ പരാഗ്വെ സർക്കാരിനെ യുഎന്നിന്റെ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷമായി വിമർശിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുണ്ട്. ജയിലിൽ മറ്റ് തടവുകാർ ആക്രമിക്കുന്ന സാഹചര്യം ഒഴിവാക്കാൻ തനിച്ച് ഒരു സെല്ലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഭർത്താവിന് മകളെ പീഡിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുത്തതിന് പെൺകുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP