Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മാവന്റെ പീഡനത്തെ ചെറുത്തു; ഇറാനിൽ 16കാരിയെ 11ാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നു

അമ്മാവന്റെ പീഡനത്തെ ചെറുത്തു; ഇറാനിൽ 16കാരിയെ 11ാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാനിൽ പതിനാറുകാരി പെൺകുട്ടിയെ അമ്മാവൻ എറിഞ്ഞു കൊന്നു. കിഴക്കൻ ടെഹ്‌റാനിലെ 11ാം നില ഫ്‌ളാറ്റിൽ നിന്നാണ് ഫാത്തിമ ഗെസോട്ട് എന്ന പെൺകുട്ടി വീണു മരിച്ചത്. ഇതുകൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്മാവന്റെ പീഡനത്തെ ചെറുത്തതിന് മർദ്ദിക്കുകയും 11ാം നിലയിൽ നിന്നും പെൺകുട്ടിയെ എറിഞ്ഞുകൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ മെയ് 22ാണ് സംഭവം നടന്നത്. അതേസമയം ഗുരുതര കുറ്റകൃത്യം ചെയ്ത പ്രതി ഇറാൻ നിയമത്തിന്റെ ബലത്തിൽ അനായാസം രക്ഷപെട്ടു. രണ്ടാഴ്‌ച്ച കഴിഞ്ഞാണ് പ്രതിക്ക്ക ജാമ്യം കിട്ടിയത്. മകളെ കൊലപ്പെടുത്തിയ ആൾക്കാ ജ്ാമ്യം കിട്ടിയതോടെ ഫാത്തിമയുടെ മാതാവ് രംഗത്തെത്തി. തന്റെ മകളെ എറിഞ്ഞു കൊലപ്പെടുത്തിയ ക്രൂരൻ ഇപ്പോൾ പുറത്തിറങ്ങിയ തന്റെ മകനെ ഭീഷണിപ്പെടുത്തുകയാണ്. ഇതാണോ ഇറാൻ നിയമം എന്നാണ് ഇവരുടെ ചോദ്യം. ഞങ്ങൾ ഭയത്തിലാണെന്നും മാതാവ് പറയുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികൾ ഇല്ലെന്ന കാരണത്താലാണ് പ്രതിക്ക് ജാമ്യം കിട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി ഈ വിഷയം മാറിയിട്ടുണ്ട്. ഫാത്തിമക്ക് നീതി തേടി നിരവധി പേരാണ് രംഗത്തുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP