Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയെ ഭീതിയിലാഴ്‌ത്തി കൊലയാളി കടന്നലുകളുടെ കടന്നുകയറ്റം; അമേരിക്കയിലും കാനഡയിലും ഏഷ്യൻ കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തി; പ്രതിവർഷം കടന്നൽ കുത്തേറ്റ് ഏഷ്യയിൽ മരിക്കുന്നത് 50ലധികം ആളുകൾ; തുരുത്താൻ മാർഗങ്ങൾ തേടി ശാത്രജ്ഞർ; തേനിച്ച കർഷകരും ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ:അമേരിക്കയെും കാനഡേയും ഭീതിയിലാഴ്‌ത്തി ഭീമൻ കടന്നലുകൾ. ഏഷ്യൻ ഭീമൻ ഹോർനെറ്റുകൾ എന്നറിയപ്പെടുന്ന ഭീമാരമായ കൊലയാളി തേനിച്ച ഗണത്തിൽപ്പെടുന്നവയാണ് ഇത് ഈ കടന്നലുകൾ. കിഴക്കൻ ഏഷ്യയിലെ മിതശീതോഷ്ണ, ഉഷ്ണമേഖലാ കാലാവസ്ഥയിൽ നിന്നുള്ള ഈ പ്രാണികളെ കൊലപാതക ഹോർനെറ്റ്‌സ് 'എന്ന് വിളിക്കുന്നത്. തേനീച്ചിയുടെ ഇരട്ടിയിലധികം വലിപ്പമാണ് ഇവയുടെ സവിശേഷധ.

ഭീമൻ കടന്നലുകളുടെ അക്രമണത്തിൽ അവിടെ പ്രതിവർഷം 50 പേർ കൊല്ലപ്പെടുന്നു.എന്നാൽ 2019 നവംബർ മുതൽ വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കടന്നലുകളെ ആവാസകേന്ദ്രങ്ങൾ കണ്ടെത്തി ക്കഴിഞ്ഞു. ഏഷ്യൻ കൊലയാളി കടന്നലുകൾ എങ്ങനെയാണ് ഇവിടേക്ക് എത്തിയതെന്ന് വ്യക്തമല്ല.ഏഷ്യൻ ഭീമൻ ഹോർനെറ്റുകൾ തേനീച്ചയുടെ ഇരട്ടിയിലധികം വലുപ്പമുള്ളവയാണ്, കൂടാതെ മൂന്ന് ഇഞ്ചിൽ കൂടുതൽ ചിറകുകളുമുണ്ട്.

ന്യൂറോടോക്‌സിൻ അടങ്ങിയ വിഷം നിറഞ്ഞ ഒരു വലിയ സ്റ്റിംഗറും ഈ കടന്നലുകളിലുണ്ട്. ഇത് ഹൃദയസ്തംഭനത്തിനും അനാഫൈലക്റ്റിക് ആഘാതത്തിനും കാരണമാകുന്നു.തേനീച്ചവളർത്തൽ ഉപജീവനമാക്കിയ ബുറൂക്ക് ന്യൂയോർക്ക് ടൈംസിനോട് തന്റെ അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.അടുത്തിടെ വാൻകൂവർ ദ്വീപിലെ കൊലയാളി കടന്നലുകളുടെ കൂട്ടം തന്നെ അക്രമിച്ചിരുന്നു. അക്രമണത്തിൽ രക്തസ്രാവവും സംഭവിച്ചിരുന്നു. ഏഴ് തവണ തന്നെ കുത്തിയിട്ടും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന് ബുറൂക്ക് പറയുന്നു.ഭിമൻ കടന്നലുകൾ മനുഷ്യരെ മാത്രമല്ല പ്രാണികളെ പോലും കൊന്നൊടുക്കുന്നത് ഞൊടിയിടയിലാണ്. തേനിച്ചകൂടുകളെ നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കാനും ഇവയ്ക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP