Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗസ്സ സ്ട്രിപ്പിൽ പൊരിഞ്ഞ പോരാട്ടം; ഇസ്രയേൽ സേന തട്ടിക്കൊണ്ടുപോകുന്നതിനിടെ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു; ഇസ്രയേൽ സേനാംഗങ്ങളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നീറിപ്പുകഞ്ഞ് വീണ്ടും ഫലസ്തീൻ

ഗസ്സ സ്ട്രിപ്പിൽ പൊരിഞ്ഞ പോരാട്ടം; ഇസ്രയേൽ സേന തട്ടിക്കൊണ്ടുപോകുന്നതിനിടെ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു; ഇസ്രയേൽ സേനാംഗങ്ങളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നീറിപ്പുകഞ്ഞ് വീണ്ടും ഫലസ്തീൻ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഇസ്രയേലി ദൗത്യസേന തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടത് ഗസ്സയെ വീണ്ടും സംഘർഷഭരിതമാക്കി. ഇതോടെ ഇരുപക്ഷത്തുനിന്നും കനത്ത വെടിവെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായതായാണ് സൂചന. ഏഴ് തീവ്രവാദികളെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ സൈനികരെ വധിച്ചതായി ഫലസ്തീനും പറയുന്നു.

നൂറുദീൻ മുഹമ്മദ് സലാമ ബരാക്ക് എന്ന കമാൻഡറെയാണ് ഇസ്രയേൽ ദൗത്യ സേന കൊലപ്പെടുത്തിയത്. സ്ത്രീകളുടെ വേഷത്തിലെത്തിയ സൈനികർ കമാൻഡറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കകുയായിരുന്നു. സൈനികരാണെന്ന് തിരിച്ചറിഞ്ഞതോടെ, മാസ് പ്രത്യാക്രമണം നടത്തി. ഇതിനിടെയാണ് നൂറുദീൻ മുഹമ്മദ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.

തുടർന്ന് ഇരുഭാഗത്തുനിന്നും കനത്ത ആക്രമണമുണ്ടായതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഏഴ് പേരെങ്കിലും മരിച്ചതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു സൈനികൻ മരിച്ചതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. ഗസ്സ മുനമ്പിലേക്ക് രണ്ട് മൈലോളം ഉള്ളിലേക്ക് സാധാരണ വാഹനത്തിൽ കടന്നുകയറിയ ഇസ്രയേൽ ദൗത്യ സേന ആക്രണണം നടത്തുകയായിരുന്നുവെന്ന് ഹമാസിന്റെ സായുധവിഭാഗം ഖ്വാസം ബ്രിഗേഡ്‌സ് പറഞ്ഞു.

കമാൻഡറെ വധിച്ചശേഷം മടങ്ങിയ ഇസ്രയേൽ ദൗത്യസേനയുടെ വാഹനത്തെ പിന്തുടർന്ന ഹമാസ് തീവ്രവാദികൾ വാഹനം അപ്പാടെ തകർത്തുവെന്നും റിപ്പോർട്ടുണ്ട്. ഇതേത്തുടർന്നാണ് ഇസ്രയേൽ സേന ആക്രമണം ആരംഭിച്ചത്. ഹമാസ് പ്രവർത്തകർക്കുനേരെ ഒരു കാറിൽനിന്ന് വെടിവെപ്പുണ്ടായെന്ന് ഫലസ്തീൻ അധികൃതരും അറിയിച്ചു. ഇസ്രയേൽ സൈന്യം ഇരുപതുതവണയെങ്കിലും മിസൈൽ ആക്രമണം നടത്തിയന്ന് നാട്ടുകാരും പറഞ്ഞു.

എന്നാൽ, ഗസ്സ മുനമ്പിൽ സാധാരണ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ ഹസാമിന്റെ ഭാഗത്തുനിന്നാണ് വെടിവെപ്പുണ്ടായതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിലുണ്ടായ വെടിവെപ്പിൽ ഒരു സൈനികൻ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായും സൈന്യം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP