Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രിയും പകലും ഇടതടവില്ലാതെ കമ്പ്യൂട്ടർ ഗെയിമുകൾക്ക് അടിമ; ഭക്ഷണം പോലും റൂമിലേക്ക് എത്തിക്കണ്ട ഗതിയായിരുന്നെന്ന് മാതാപിതാക്കൾ; പിതാവ് റൂമിലെത്തി നോക്കുമ്പോൾ കണ്ടത് കമ്പ്യൂട്ടർ ടേബിളിന് സമീപമായി കിടക്കുന്ന മകന്റെ ചലനമറ്റ ശരീരം; തായ്‌ലന്റിൽ കൗമാരക്കാൻ ഹൃദയാഘാതം വന്ന് മരിക്കാൻ ഇടയായത് കമ്പ്യൂട്ടർ ഗെയിമിന്റെ അമിതാസക്തി; എല്ലാ രക്ഷിതാക്കൾക്കും എന്റെ മകന്റെ ജീവിതം പാഠമായിരിക്കുമെന്ന് നിറകണ്ണുകളോടെ വിതുമ്പി പിതാവും

രാത്രിയും പകലും ഇടതടവില്ലാതെ കമ്പ്യൂട്ടർ ഗെയിമുകൾക്ക് അടിമ; ഭക്ഷണം പോലും റൂമിലേക്ക് എത്തിക്കണ്ട ഗതിയായിരുന്നെന്ന്  മാതാപിതാക്കൾ; പിതാവ് റൂമിലെത്തി നോക്കുമ്പോൾ കണ്ടത് കമ്പ്യൂട്ടർ ടേബിളിന് സമീപമായി കിടക്കുന്ന മകന്റെ ചലനമറ്റ ശരീരം; തായ്‌ലന്റിൽ കൗമാരക്കാൻ ഹൃദയാഘാതം വന്ന് മരിക്കാൻ ഇടയായത് കമ്പ്യൂട്ടർ ഗെയിമിന്റെ അമിതാസക്തി; എല്ലാ രക്ഷിതാക്കൾക്കും എന്റെ മകന്റെ ജീവിതം പാഠമായിരിക്കുമെന്ന് നിറകണ്ണുകളോടെ വിതുമ്പി പിതാവും

മറുനാടൻ ഡെസ്‌ക്‌

തായ്‌ലന്റ്: കമ്പ്യൂട്ടർ ഗെയിമിന് അടിമയായ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വടക്കൻ തായ്‌ലന്റിലെ ഉഡോൻ താനിലാണ് സംഭവം. സ്‌കൂൾ അവധി ആഘോഷം കമ്പ്യൂട്ടർ ഗെയിമിൽ മാത്രമാക്കി ചുരുക്കിയ പിയാവത് ഹരിക്കുൻ എന്ന പതിനേഴുകാരനാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. രാപ്പകൽ കമ്പ്യൂട്ടർ ഗെയിമുകൾക്ക് അടിമയായിരുന്നു വിദ്യാർത്ഥി. കഴിഞ്ഞ ദിവസം മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ചലനമറ്റു കിടക്കുന്ന മകന്റെ ശരീരമാണ് പിയാവതിന്റെ പിതാവ് ജരൺവിത് കണ്ടത്.

കസേരയിൽ നിന്ന് നിലത്തേക്ക് വീണ നിലയിൽ കമഴ്ന്നായിരുന്നു മൃതശരീരം കിടന്നത്. മരണ സമത്തും പിയാവത് കഴിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ കമ്പ്യൂട്ടർ ടേബിളിന് അരികിലുണ്ടായിരുന്നു.ഹെഡ് ഫോൺ പി.സിക്ക് മുകളിലായി നിലുറപ്പിച്ചിരുന്നു. എയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനാണ് പിയാവതിന്റെ പിതാവ്.

മൾട്ടി പ്ലയർ കമ്പ്യൂട്ടർ ഗെയിമാണ് വിദ്യാർത്ഥി സ്ഥിരമായി കളിച്ചുന്നിരുന്നത്. ഒക്ടോബറിൽ സ്‌കൂൾ അവധിയായതോടെ തന്റെ ഒഴിവുസമയമെല്ലാം ഗെയിമുകളിലാണ് ചെലവിട്ടിരുന്നതെന്നും മാതാപിതാക്കൾ പറയുന്നത്. വീടിന് പുറത്തേക്ക് പോലും ഇറങ്ങാതെയാണ് കൗമരക്കാരൻ ഗെയിമുകളിൽ ആസക്തനായിരുന്നത്. ഭക്ഷണം പോലും റൂമിലേക്ക് എത്തിച്ചു നൽകുകയായിരുന്നു മാതാപിതാക്കളുടെ പതിവ്. ഗെയിം കളിക്കുന്ന സന്ദർഭത്തിൽ ഭക്ഷണം കഴിക്കാനായി പ്രേരിപ്പിച്ചാൽ ഇത് നിരാകരിക്കുകയും പ്രകോപിതനായി പൊട്ടിത്തെറിക്കുകയുമായിരുന്നു പിയാവതിന്റെ പതിവ്.

രക്ഷിക്കാനായി പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമായെന്നും പിതാവ് പറയുന്നു.കമ്പ്യൂട്ടർ ഗെയിം കളിക്കാൻ പ്രോത്സാഹിപ്പിക്കുന്ന എല്ലാ മാതാപിതാക്കൾക്കും എന്റെ മകന്റെ ജീവിതം പാഠമായിരിക്കുമെന്നാണ് നിറകണ്ണുകളോടെ ഈ അച്ഛന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP