Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം നാളെ; ചർച്ചയാകുക കോവിഡ് സാഹചര്യത്തിൽ വാണിജ്യ, നിക്ഷേപ രംഗത്ത് കൈക്കൊള്ളേണ്ട പുതിയ നിലപാടുകൾ

ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം നാളെ; ചർച്ചയാകുക കോവിഡ് സാഹചര്യത്തിൽ വാണിജ്യ, നിക്ഷേപ രംഗത്ത് കൈക്കൊള്ളേണ്ട പുതിയ നിലപാടുകൾ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്‌ച ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിൽ ഉച്ചകോടിയുടെ മുന്നോടിയായാണ് വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പ്രതികൂല സാഹചര്യത്തിൽ വാണിജ്യ, നിക്ഷേപ രംഗത്ത് ഉണ്ടാവേണ്ട പുതിയ നിലപാടുകൾ, ജി 20 അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കൽ എന്നിവ യോഗം ചർച്ച ചെയ്യും. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസ്ബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവർ യോഗത്തിന് നേതൃത്വം നൽകും. മന്ത്രിതല യോഗത്തിന് ശേഷം ഇരുവരും ചേർന്ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. കോവിഡ് പ്രതിസന്ധി നേരിടാൻ ജി 20 രാജ്യങ്ങൾ മെയ് 14 ന് എടുത്ത തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്നതിലൂടെ സാമ്പത്തിക മേഖലയും വിപണി മത്സരവും സജീവമാക്കുന്നതിനെക്കുറിച്ച് മന്ത്രിതല യോഗം ചർച്ച ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP