Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2022ൽ ഫുക്കുഷിമ ആണവമാലിന്യം കടലിലേക്ക് ഒഴുക്കിവിടുമെന്ന് ജപ്പാൻ; ഇന്ത്യൻ തീരങ്ങളിൽ അടക്കം അർബുദ ഭീഷണി; ഏഷ്യൻ തീരങ്ങളിലെ കടൽജീവികളെയും മനുഷ്യരേയും ബാധിക്കും; സൂനാമിയിൽ തകർന്ന ആണവ നിലയം ഇപ്പോഴും ലോകത്തിന് ഭീഷണി

2022ൽ ഫുക്കുഷിമ ആണവമാലിന്യം കടലിലേക്ക് ഒഴുക്കിവിടുമെന്ന് ജപ്പാൻ; ഇന്ത്യൻ തീരങ്ങളിൽ അടക്കം അർബുദ ഭീഷണി; ഏഷ്യൻ തീരങ്ങളിലെ കടൽജീവികളെയും മനുഷ്യരേയും ബാധിക്കും; സൂനാമിയിൽ തകർന്ന ആണവ നിലയം ഇപ്പോഴും ലോകത്തിന് ഭീഷണി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ലോകത്തെ നടുക്കിയ ആണവ ദുരന്തങ്ങളിൽ ഒന്നാണ് ജപ്പാനിലെ ഫുക്കുഷിമയിൽ നടന്നത്.2011 മാർച്ച് 11നാണ് റിക്ടർ സ്‌കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ ഉണ്ടായത്. ഇതേത്തുടർന്നുണ്ടായ സൂനാമിയിൽ 5306 മെഗാവാട്ട് ശേഷിയുള്ള ഫുക്കുഷിമ ആണവ കേന്ദ്രത്തിലേക്ക് 15 മീറ്റർ ഉയരത്തിൽ സമുദ്രജലം കയറി. 1986 ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട ലോകത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ആണവദുരന്തമായാണ് ഫുക്കുഷിമ ദുരന്തം വിലയിരുത്തപ്പെടുന്നതും.

ഈ ദുരന്തത്തിനുപിന്നാലെ 1.2 ദശലക്ഷം ടണ്ണോളം വരുന്ന റേഡിയോആക്ടീവ് മാലിന്യം കലർന്ന വെള്ളം ആയിരത്തിലേറെ ടാങ്കുകളിലായി ഫുക്കുഷിമ പ്ലാന്റിനു സമീപം വേർതിരിച്ച മേഖലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ പ്ലാന്റ് ഡീക്കമ്മിഷൻ ചെയ്യുന്നതിനാൽ ഇതിനിയും പരിപാലിക്കാനാകാത്തതിനാലാണ് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം കടലിലേക്ക് 2022 ൽ ഒഴുക്കിവിടാനാണ് തീരുമാനിച്ചത്. വർഷങ്ങൾനീണ്ട കൂടിയാലോചനകൾക്കുശേഷം ഒക്ടോബർ 16നാണ് ജപ്പാൻ ഈ തീരുമാനം എടുത്തത്. ഈ തീരുമാനത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. തെക്കനേഷ്യൻ തീരങ്ങളിൽ വൻ ആശങ്കയുയാണ് ഇത് ഉയർത്തുന്നത്.
ഏഷ്യൻ തീരങ്ങളിലെ കടൽജീവികളെയും മനുഷ്യരേയും ബാധിച്ചേക്കാവുന്ന വിഷയമാണിത്. 2022 ൽ ഈ തീരുമാനം നടപ്പായാൽ ഇന്ത്യൻ തീരങ്ങളിൽ അർബുദ സാധ്യതയും വർധിക്കും.

പൊതുവിൽ പൂർണതോതിൽ നശിക്കാൻ 12 മുതൽ 30 വർഷം വരെയെടുക്കുന്ന സീഷ്യം, ട്രിഷ്യം, കൊബാൾട്ട്, കാർബൺ12 തുടങ്ങിയ റേഡിയോആക്ടീവ് ഐസോട്ടോപ്പുകളുടെ വലിയൊരു ശേഖരമാണ് ഈ ആണവജലത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ ഐസോടോപ്പുകളുമായി ബന്ധപ്പെടുന്ന ഏതിനെയും ഇവ ബാധിക്കാനിടയുണ്ടെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. മേഖലയിലെ മീൻപിടിത്ത വ്യവസായത്തെയും അതിനോട് അനുബന്ധിച്ച സമ്പദ്വ്യവസ്ഥയെയും ഇത് ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അർബുദം അടക്കമുള്ള പലവിധ രോഗങ്ങളും ഇതിലൂടെ വർധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.

പരിസ്ഥിതിയും ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടേണ്ടത് മനുഷ്യകുലം നിലനിന്നു പോകുന്നതിന് അത്യാവശ്യമാണെന്ന് ഡിആർഡിഒ ഹെൽത്ത് സയൻസ് വിഭാഗം ഡയറക്ടർ ജനറൽ എ.കെ. സിങ് പറയുന്നു. ഇത്രയും ഉയർന്ന അളവിൽ റേഡിയോആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് ആദ്യത്തെ സംഭവമായിരിക്കുമെന്നും മറ്റുള്ളവർക്കും ഇതു തെറ്റായ മാതൃക കാണിച്ചുകൊടുക്കുമെന്നും ഇന്ത്യയിലെ മുതിർന്ന ആണവാരോഗ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാൾ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP