Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അസംസ്‌കൃത എണ്ണവില വീണ്ടും 110 ഡോളറിൽ താഴെ; അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതും പലിശനിരക്ക് ഉയരുകയും ചെയ്യുന്നത് എണ്ണ വിലയിൽ ഇടിവിന് കാരണം

അസംസ്‌കൃത എണ്ണവില വീണ്ടും 110 ഡോളറിൽ താഴെ; അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതും പലിശനിരക്ക് ഉയരുകയും ചെയ്യുന്നത് എണ്ണ വിലയിൽ ഇടിവിന് കാരണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 110 ഡോളറിൽ താഴെ. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുകയും പലിശനിരക്ക് അടിക്കടി ഉയരുകയും ചെയ്യുന്നത് ആഗോള അസംസ്‌കൃത വിപിണിയേയും ബാധിക്കുന്നുവെന്നാണ് റിപ്പോർട്ട്. പലിശനിരക്ക് കൃമം വിട്ട് ഉയരുന്നത് അമേരിക്കൻ സമ്പദ്വ്യസ്ഥയുടെ താത്കാലിക മാന്ദ്യത്തിന്കാരണമാകുമെന്ന വിലയിരുത്തലാണ് കാരണം. അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യമുണ്ടായാൽ ആഗോളതലത്തിൽ അതിന്റ പ്രതിഫലനമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

ഏതാനും ദിവസങ്ങളായി ബ്രന്റ് ക്രൂഡ് വില വീപ്പയ്ക്ക് 110 ഡോളറിനടുത്താണ് നിൽക്കുന്നത്. കഴിഞ്ഞാഴ്‌ച്ച 124 ഡോളർ കയറിയശേഷമാണ്് ഈതിരിച്ചിറക്കം. എണ്ണ ഉദ്പാദനത്തിൽ വലിയ വർധനയുണ്ടായിട്ടില്ലെങ്കിലും ഇപ്പോഴത്തിലെ ഈ വിലയിടിവ് തുടർന്നേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഹ്രസ്വകാലയളവിൽ എണ്ണവില 100 ഡോളറിലേക്ക് തിരിച്ചിറങ്ങാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

40 വർഷത്തെ ഉയർന്ന നിലവാരത്തിലാണ് അമേരിക്കയിൽ പണപ്പെരുപ്പം. ഇതു കുറയ്ക്കാനായി യു.എസ്. ഫെഡറൽ റിസർവ് അടിക്കടി പലിശ വർധിപ്പിക്കുകയാണ്. കഴിഞ്ഞാഴ്‌ച്ച 0.75 ശതമാനമാണ് ഒറ്റയടിക്കു കൂട്ടിയത്.

ഇത്തരത്തൽ ഉയർന്നതോതിലുള്ള പലിശവർധന സാമ്പത്തിക വളർച്ചയെ ബാധിക്കുന്നതാണ്. ഇതാണ് സാമ്പത്തികമാന്ദ്യത്തിലേക്കു നയിക്കുമെന്ന വിലയിരുത്തലുകൾക്കു പിന്നിൽ. പണപ്പെരുപ്പം കുറച്ചുകൊണ്ടുവരാനാണ് പലിശ ഉയർത്തുന്നതെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഇത് ഇനിയും നിരക്കുവർധനക്കു വഴി തുറന്നിടുന്നു.

അതിനിടെ, ഇറാനിൽനിന്ന് വിപണിയിലേക്കുള്ള എണ്ണവരവ് വലിയ അളവിൽ കൂടിയതും വില കുറയാൻ കാരണമായി. ജൂൺ ഒന്നിനും 19-നും ഇടയിൽ ശരാശരി 9.61 ലക്ഷം ബാരൽ എണ്ണയാണ് ദിവസവും ഇറാനിൽനിന്നെത്തുന്നത്. മെയ്ൽ അത് 4.61 ലക്ഷം ബാരൽ മാത്രമായിരുന്നു. ചൈനയാണ് ഇറാൻ എണ്ണയു പ്രധാന ഉപഭോക്താക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP