Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭക്ഷണപ്പൊതിയിൽ നിന്നു ലഭിച്ചത് എലിയല്ല, പൊരിച്ച കോഴി തന്നെ; ആരോപണമുന്നയിച്ചവർ മാപ്പു പറയണമെന്ന് കെഎഫ്‌സി

ഭക്ഷണപ്പൊതിയിൽ നിന്നു ലഭിച്ചത് എലിയല്ല, പൊരിച്ച കോഴി തന്നെ; ആരോപണമുന്നയിച്ചവർ മാപ്പു പറയണമെന്ന് കെഎഫ്‌സി

കലിഫോർണിയ: സോഷ്യൽ മീഡിയയിൽ വൈറലായ 'കെഎഫ്‌സി എലി'യുടെ ചിത്രത്തിനു വിശദീകരണവുമായി കെഎഫ്‌സി രംഗത്ത്. കെഎഫ്‌സി റസ്റ്റോറന്റിലെ ഭക്ഷണപ്പൊതിയിൽ നിന്ന് ഉപഭോക്താവിനു ലഭിച്ചത് എലിയല്ല, പൊരിച്ച കോഴി തന്നെയാണെന്നാണു കെഎഫ്‌സിയുടെ വിശദീകരണം.

അമേരിക്കയിലെ കലിഫോർണിയയിലാണ് കെഎഫ്‌സിയുടെ ഭക്ഷണശാലയിൽ നിന്നു വാങ്ങിയ പൊതിയിൽ എലിയെ കണ്ടതായി പരാതി ഉയർന്നത്. എന്നാൽ, ഇതു പൊരിച്ച കോഴി തന്നെയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായാണ് അധികൃതർ പറയുന്നത്.

എലിയെ പൊരിച്ചുവച്ചതുപോലെയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് കെഎഫ്‌സി ഭക്ഷണത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയത്.

കെഎഫ്‌സി ചിക്കനു പകരം പൊരിച്ച എലിയെയാണ് ലഭിച്ചതെന്ന് ഡെവോറിസ് ഡിക്‌സൺ (25) എന്നയാളാണ് പരാതിപ്പെട്ടത്. ചിത്രത്തിൽ എലിയുടെ വാലു പോലുള്ള ഭാഗം കൂടി കണ്ടതോടെ ഇതു എലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

വിൽമിങ്ടണിലെ കെഎഫ്‌സി ഔട്ട്‌ലറ്റിൽ നിന്നും ബോക്‌സ് മീൽ വാങ്ങിയപ്പോഴാണ് ഡിക്‌സന് ഈ അനുഭവമുണ്ടായിരിക്കുന്നത്. ഇതിനെത്തുടർന്ന് കെഎഫ്‌സിക്കെതിരെയുള്ള പരാതിയിൽ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് സ്വതന്ത്ര ലാബിൽ പരിശോധിച്ചെന്ന വിശദീകരണവുമായി കെഎഫ്‌സി എത്തിയത്.

കെഎഫ്‌സി പ്രൊഡക്ടിന്റെ ഗുണമേന്മയെ ചോദ്യം ചെയ്തയാൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നുമാണ് കെഎഫ്‌സി ആവശ്യപ്പെടുന്നത്. കെഎഫ്‌സിയെക്കുറിച്ചു വ്യാജവാർത്ത നൽകുന്നതു നിർത്തണമെന്നും കെഎഫ്‌സി അധികൃതർ ആവശ്യപ്പെട്ടു.

നേരത്തെ തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകളിൽ ചിക്കൻ വിങ്ങ്‌സിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റ് കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP