Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

32 രാജ്യങ്ങളിലെ മാതൃഭാഷയായ ഫ്രഞ്ച് നിങ്ങൾക്ക് അറിയാമോ...? മാൻഡരിനെയും ഇംഗ്ലീഷിനെയും അറബിയെയും സ്പാനിഷിനെയും തോൽപ്പിച്ച് ഫ്രഞ്ച് ലോകത്തെ ഒന്നാം നമ്പർ ഭാഷയാകും

32 രാജ്യങ്ങളിലെ മാതൃഭാഷയായ ഫ്രഞ്ച് നിങ്ങൾക്ക് അറിയാമോ...? മാൻഡരിനെയും ഇംഗ്ലീഷിനെയും അറബിയെയും സ്പാനിഷിനെയും തോൽപ്പിച്ച് ഫ്രഞ്ച് ലോകത്തെ ഒന്നാം നമ്പർ ഭാഷയാകും

ഇംഗ്ലീഷ് സ്‌കൂളുകളിൽ ഫ്രഞ്ച് പഠിപ്പിക്കുന്നത് വെറുതെയല്ല. അത് പഠിക്കുന്ന മക്കൾ വെറുതെ സമയം കളയുകയാണെന്ന് നമ്മൾ കരുതുന്നുണ്ടെങ്കിൽ അതും തെറ്റ്. ലോകത്തെ 32 രാജ്യങ്ങളിൽ സംസാരിക്കുന്ന ഫ്രഞ്ച് ഭാഷ ഏറെ വൈകാതെ ലോകത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്നത ഭാഷയായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനീസ് ഭാഷയായ മന്ദാരിൻ, ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് എന്നിവയാണ് ഇന്ന് മുൻനിരയിലുള്ള ഭാഷകൾ.

എന്നാൽ 2050 ആകുന്നതോടെ ഫ്രഞ്ച് ലോകത്തിലെ ഒന്നാം നമ്പർ ഭാഷയാകുമെന്നാണ് ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതായത് മേൽപ്പറഞ്ഞ ഭാഷകളെ പിന്നിലാക്കി ഫ്രഞ്ച് മുൻപന്തിയിലെത്തുമെന്ന് ചുരുക്കം. 32 രാജ്യങ്ങളിലെ മാതൃഭാഷയാണ് ഫ്രഞ്ച്. സബ്‌സഹാറൻ ആഫ്രിക്ക രാജ്യങ്ങളിലാണ് പ്രധാനമായും ഫ്രഞ്ച് സംസാരിക്കുന്നത്. ഇവിടങ്ങളിലെ ജനസംഖ്യ വൻതോതിൽ പെരുകിക്കൊണ്ടിരിക്കുന്നതിനാൽ 2050 ഓടെ 750 മില്യൻ ആളുകൾ സംസാരിക്കുന്ന ഭാഷയായി ഫ്രഞ്ച് മാറുകയും അക്കാരണത്താൽ ഇതിന് ലോകഭാഷയെന്ന പദവി ലഭിക്കുമെന്നുമാണ് പഠനം സമർത്ഥിക്കുന്നത്.

ആഗോളവൽക്കരണത്തിന്റെ ഭീഷണിയിൽ മറ്റ് ഭാഷകളുടെ ശുദ്ധതയും തനിമയും നഷ്ടപ്പെട്ടപ്പോഴും തങ്ങളുടെ ഭാഷയെ അതേ പടി കാത്ത് സൂക്ഷിക്കാൻ ഇത് സംസാരിക്കുന്നവർക്ക് സാധിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.അക്കാരണത്താൽ ക്ലാസ്‌റൂമുകളിൽ ഫ്രഞ്ചിനെ തിരികെ കൊണ്ടു വരണമെന്നും ഫ്രഞ്ച് ഭാഷയിലുള്ള പാടവം നേടേണ്ടതത്യാവശ്യമാണെന്നുമാണ് നാറ്റിക്‌സിസ് ബാങ്ക് നടത്തിയ പഠനം നിർദ്ദേശിക്കുന്നത്. ഇന്ന് ഫ്രഞ്ച് സംസാരിക്കുന്നവർ മൂന്ന് ശതമാനമാണെങ്കിലും 2050 ഓടെ അത് എട്ട് ശതമാനമായി ഉയരുമെന്നാണ് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇന്ന് ഒന്നാം സ്ഥാനത്തുള്ള ഭാഷകളെ പിന്നിലാക്കി കൊണ്ട് 35 വർഷം കൊണ്ട് ഫ്രഞ്ച് മുന്നിലെത്താനുള്ള സാധ്യതയേറെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2010ൽ ഫ്രഞ്ച് സംസാരിക്കുന്നവരുടെ എണ്ണം വെറും 220 മില്യണായിരുന്നെങ്കിൽ 2050 ആകുമ്പോഴേക്കും അത് 750 മില്യണാകുമെന്നാണ് പഠനം പ്രവചിക്കുന്നത്.

ആഫ്രിക്കയിലെ ജനസംഖ്യം 2100 ആകുമ്പോഴേക്കും 800 മില്യണിൽ നിന്നും 4.5 ബില്യണായി കുതിച്ചുയരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോഗ്രാഫിക് സ്റ്റഡീസ്(ഐഎൻഇഡി) കണ്ടെത്തിയിട്ടുള്ളത്. ഫ്രഞ്ച് സംസാരിക്കുന്നവരിൽ ഭൂരിഭാഗവും ഫ്രാൻസിലല്ലെന്നും ഫ്രഞ്ചുകാരല്ലെന്നുമാണ് മറ്റൊരു അതിശയകരമായ വസ്തുത. എന്നാൽ ഈ പഠനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളെ മാത്രമേ ഇത് കണക്ക് കൂട്ടിയിട്ടുള്ളുവെന്നും ഇതിൽ മിക്കവയും പഴയ ഫ്രഞ്ച് കോളനികളാണെന്നും ഇവിടുത്തെ ഔദ്യോഗിക ഭാഷ ഫ്രഞ്ചായതാണ് ഇതിന് കാരണമെന്നും വിമർശകർ ആരോപിക്കുന്നു. ഒരു കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലെയും സമൂഹത്തിലെ ഉന്നതരുടെ ഭാഷയെന്ന ബഹുമതി ഫ്രഞ്ചിന് ലഭിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ഇതിന്റെ പ്രാധാന്യം കുറഞ്ഞ് വരുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP