Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന്റെ പേരിൽ നാട്ടിൽ താമസിച്ചു ബെനഫിറ്റുകൾ മേടിക്കുന്നവർ ഈ ഫിലിപ്പിനിയുടെ കഥ അറിയുക; അകത്താകാൻ വേറെ വഴികൾ വേണ്ട

ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന്റെ പേരിൽ നാട്ടിൽ താമസിച്ചു ബെനഫിറ്റുകൾ മേടിക്കുന്നവർ ഈ ഫിലിപ്പിനിയുടെ കഥ അറിയുക; അകത്താകാൻ വേറെ വഴികൾ വേണ്ട

ബ്രിട്ടീഷ് പൗരത്വം നേടി ബെനഫിറ്റുകൾ കൈക്കലാക്കുകയും സ്വന്തം നാട്ടിൽ ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നവർ ആന്റണി മാലം എന്ന ഫിലിപ്പീൻസുകാരന് സംഭവിച്ചത് അറിയാതെ പോകരുത്. ആറുവർഷത്തിനിടെ ബെനഫിറ്റുകളായി 85,00,000 രൂപ കൈക്കലാക്കിയ ആന്റണിക്ക് 32 മാസം തടവുശിക്ഷ വിധിച്ചു.

ഇൻകം സപ്പോർട്ട്, എംപ്ലോയ്‌മെന്റ് സപ്പോർട്ട് അലവൻസ്, ഡിസബിലിറ്റി ലിവിങ് അലവൻസ്, ഹൗസിങ് ബെനഫിറ്റ്, കൗൺിൽ ടാക്‌സ് ബെനഫിറ്റ്, പെൻഷൻ ക്രെഡിറ്റ്, ഇൻകപ്പാസിറ്റി ബെനഫിറ്റ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇയാൾ കൈക്കലാക്കിയിരുന്നത്. ഞെട്ടിപ്പിക്കുന്ന വസ്തുകളാണ് ഈ കേസ്സിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ഡേവിഡ് ഫ്‌ളെച്ചർ പറഞ്ഞു.

2008 മുതൽ 2014 വരെയുള്ള കാലയളവിലാണ് ബ്രിട്ടീഷ് പൗരത്വമുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആന്റണി കൈക്കലാക്കിയത്. 2009-ൽ അലൻ ജോൺസൺ എന്ന പുതിയ പേര് സ്വീകരിച്ചുകൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾക്കായി ശ്രമിച്ചുവെന്നും പൊലീസ് കണ്ടെത്തി. 2013-ൽ ഫിലിപ്പീൻസിലേക്ക് താമസം മാറ്റിയെങ്കിലും ബ്രിട്ടനിൽനിന്നുള്ള ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.

സമ്പാദ്യമോ വരുമാനമോ ഇല്ലാത്തതിന്റെ പേരിലുള്ള ഹൗസിങ് ബെനഫിറ്റുകളാണ് ഫിലിപ്പിൻസിൽ താമസിക്കുമ്പോൾ ഇയാൾക്ക് ലഭിച്ചിരുന്നത്. എന്നാൽ, ഇയാൾക്ക് മൂന്ന് ലക്ഷം പൗണ്ടിലേറെ നിക്ഷേപമുണ്ടെന്ന് അന്വേഷകർ കണ്ടെത്തി. വ്യാജ രേഖകൾ നൽകി വാടകയ്ക്ക് താമസിക്കുകയായിരുന്നു ആന്റണി. ഈ രേഖകൾ പരിശോധിക്കുന്നതിൽ വീട്ടുടമസ്ഥർ പരാജയപ്പെട്ടതായും പ്രോസിക്യൂട്ടർമാർ കോടതിയെ ബോധിപ്പിച്ചു.

അന്യായമായി സമ്പാദിച്ച ബെനഫിറ്റുകൾ ഉപയോഗിച്ച് വിദേശത്ത് ആഡംബരമായി ജീവിക്കുകയാണ് ആന്റണി ചെയ്തിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ബ്രിട്ടനിലും വിദേശത്തുമായി ഒട്ടേറെ അക്കൗണ്ടുകളിൽ ആന്റണിക്ക് നിക്ഷേപങ്ങളുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ്, സ്റ്റാഫഡ്ഷയർ പൊലീസ്, സ്റ്റോക്ക് ഓൺ ട്രെന്റ് സിറ്റി കൗൺസിൽ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP