Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ച മുസ്ലിം പെൺകുട്ടിയെ മർദ്ദിച്ചു തല മൊട്ടയടിച്ചു; കുടുംബാംഗങ്ങളെ നാടുകടത്തി ഫ്രാൻസ്

ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ച മുസ്ലിം പെൺകുട്ടിയെ മർദ്ദിച്ചു തല മൊട്ടയടിച്ചു; കുടുംബാംഗങ്ങളെ നാടുകടത്തി ഫ്രാൻസ്

മറുനാടൻ ഡെസ്‌ക്‌

പാരിസ്: അന്യമതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന്റ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ ഫ്രാൻസിൽ നിന്ന് നാടുകടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താൻ ഫ്രഞ്ച് കോടതി ഉത്തരവിട്ടത്.

മുസ്ലിം മതവിഭാഗത്തിൽപ്പെട്ട പതിനേഴുകാരി പെൺകുട്ടി ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഇരുപതുവയസുകാരനുമായി പ്രണയത്തിലായതാണ് പ്രശ്‌നത്തിന് കാരണം. ബന്ധം വീട്ടുകാർ ശക്തമായി എതിർത്തതോടെ കമിതാക്കൾ ഒളിച്ചൊടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കുകയും, തല മൊട്ടയടിക്കുകയും, മുറിയിൽ പൂട്ടിയിടുകയും ചെയ്തു.

കാമുകന്റെ വീട്ടുകാർ പരാതി നൽകിയതോടെ പൊലീസ് എത്തി അവശയായ പെൺകുട്ടിയെ രക്ഷിച്ച്, ആശുപത്രിയിലേക്ക് മാറ്റി. പതിനേഴുകാരിയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്, കൂടാതെ വാരിയെല്ലിന് പൊട്ടലും ഉണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അടുത്ത ബന്ധുക്കളാണെന്ന് പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന കുടുംബാംഗങ്ങളുടെ ജയിൽ ശിക്ഷ ഒഴിവാക്കി. എന്നാൽ അഞ്ച് വർഷത്തേക്ക് ഫ്രഞ്ച്മേഖലയിൽ നിന്ന് മാറി നിൽക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയെ ഫ്രാൻസിലെ സാമൂഹ്യസംഘടനകൾ സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. മതവിദ്വേഷത്തിന്റെ പേരിലാണ് മാതാപിതാക്കൾ ഈ പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് കോടതി വിലയിരുത്തിയത്. അസഹിഷ്ണുതക്ക് ഫ്രാൻസിൽ സ്ഥാനമല്ലെന്നാണ് ഫ്രഞ്ച് കോടതി വിധിയിലൂടെ വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP