Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥലം വാടകയ്ക്ക് ചോദിച്ചപ്പോൾ മുസ്ലീമാണെന്ന് പറഞ്ഞ് വംശീയമായി അധിക്ഷേപിച്ചു; വംശീയ പരാമർശം ഫോണിൽ റെക്കോർഡ് ചെയ്തത് തെളിവാക്കിയതോടെ അമേരിക്കൻ യുവതിക്ക് 4.68 കോടി രൂപ പിഴ; പരാതി നൽകിയത് ബംഗ്ലാദേശ് സ്വദേശികളായ അച്ഛനും മകനും

സ്ഥലം വാടകയ്ക്ക് ചോദിച്ചപ്പോൾ മുസ്ലീമാണെന്ന് പറഞ്ഞ് വംശീയമായി അധിക്ഷേപിച്ചു; വംശീയ പരാമർശം ഫോണിൽ റെക്കോർഡ് ചെയ്തത് തെളിവാക്കിയതോടെ അമേരിക്കൻ യുവതിക്ക് 4.68 കോടി രൂപ പിഴ; പരാതി നൽകിയത് ബംഗ്ലാദേശ് സ്വദേശികളായ അച്ഛനും മകനും

മറുനാടൻ ഡെസ്‌ക്‌

കൊളറാഡോ (യുഎസ്): സ്ഥലം വാടകയ്ക്ക് ചോദിച്ചപ്പോൾ മുസ്ലീമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിന് പിന്നാലെ അമേരിക്കൻ യുവതിക്ക് കോടതി പിഴ വിധിച്ചത് 6,75,000 ഡോളർ. ഇത് ഏകദേശം 4,68,10,575 ഇന്ത്യൻ രൂപ വരും. ബംഗ്ലാദേശ് സ്വദേശികളായ അച്ഛനോടും മകനോടും മോശമായി പെരുമാറിയതിന് കൊളറാഡോ സ്വദേശിനിയായ കാത്തിന ഗാച്ചിസ് എന്ന യുവതിക്കാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. കാത്തിനയ്ക്ക് ഡെൻവറിൽ സ്വന്തമായി സ്ഥലമുണ്ട്. ഇത് ക്രെയിഗ് കാഡ്വെൽ എന്ന വ്യക്തിക്ക് ഏറെ നാളായി പാട്ടത്തിന് നൽകിയിരിക്കുകയാണ്.

കാഡ്വെൽ ഇത് കീഴ്പാട്ടത്തിന് നൽകാൻ തീരുമാനിച്ചിരുന്നു. അപ്പോൾ തന്നെയാണ് മറ്റൊരു സ്ഥലത്ത് ഹോട്ടൽ നടത്തുന്ന റഷീദ് ഖാൻ എന്ന യുവാവും പിതാവും ഡെൻവറിൽ മറ്റൊരു ശാഖ കൂടി തുടങ്ങാൻ സ്ഥലം ചോദിച്ചു. ഇതെക്കുറിച്ച് ഉടമസ്ഥയോട് ചോദിച്ചിട്ട് പറയാമെന്ന് ഇയാൾ പറഞ്ഞു. എന്നാൽ നല്ലൊരാളെയാണ് വാടകക്കാരായി വേണ്ടതെന്നും റാഷിദും പിതാവ് കുഴപ്പക്കാരാണെന്നും സ്ഥലം അത്തരത്തിലുള്ളവർക്ക് വാടകയ്ക്ക് കൊടുത്താൽ അത് കുഴപ്പം വരുത്തുകയേ ഉള്ളൂവെന്നും കാത്തിന പറഞ്ഞു.

ഈ സംഭാഷണങ്ങൾ കാഡ്വെൽ ഫോണിൽ റെക്കോർഡ് ചെയ്ത് തെളിവാക്കിയിരുന്നു. ഇതിന് പിന്നാലെ റഷീദും പിതാവും കോടതിയെ സമീപിച്ചു. തുടർന്ന് ശിക്ഷയിൽ നിന്ന് ഒഴിവാകാൻ കാത്തിന പിഴ നൽകി കേസ് ഒത്തുതീർപ്പിനു വഴങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP