Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുർസിക്ക് വധശിക്ഷ വിധിച്ച് കോടതി; കേട്ടുകേൾവിയില്ലാത്ത ശിക്ഷ 2011ലെ ജയിൽഭേദന കേസിൽ; അന്തിമ തീരുമാനം ഗ്രാന്റ് മുഫ്തിക്ക് വിട്ടു; മരണം ഏറ്റുവാങ്ങാൻ ഒരുങ്ങുന്നത് ആദ്യമായി ജനങ്ങൾ തെരഞ്ഞെടുത്ത നേതാവ്

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുർസിക്ക് വധശിക്ഷ വിധിച്ച് കോടതി; കേട്ടുകേൾവിയില്ലാത്ത ശിക്ഷ 2011ലെ ജയിൽഭേദന കേസിൽ; അന്തിമ തീരുമാനം ഗ്രാന്റ് മുഫ്തിക്ക് വിട്ടു; മരണം ഏറ്റുവാങ്ങാൻ ഒരുങ്ങുന്നത് ആദ്യമായി ജനങ്ങൾ തെരഞ്ഞെടുത്ത നേതാവ്

കെയ്‌റോ: ഇസ്ലാമിക ലോകത്തെ കാൻ നിയമങ്ങൾക്കും ജനാധിപത്യ വിരുദ്ധ നയങ്ങൾക്കും അടിവരയിട്ട് കൊണ്ട് ജനാധിപത്യ വ്യവസ്ഥയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് ഈജിപ്ഷ്യൻ കോടതി വധശിക്ഷ വിധിച്ചു. 2011ലെ ജയിൽ ഭേദന കേസിലാണ് മുർസിയെ കോടതി വധ ശിക്ഷക്ക് വിധിച്ചത്. മുർസിയെ കൂടാതെ 105 പേരെയും വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. വിധി ഈജിപ്ത് ഗ്രാന്റ് മുഫ്തിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. ഗ്രാന്റ് മുഫ്തി വിധി അംഗീകരിച്ചാൽ ഈജിപ്തിൽ ജനാധിപത്യ വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് മരണം വരിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.

പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുർസി ഇപ്പോൾ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കണമെന്ന കോടതി വിധിയും പുറത്തുവന്നത്. കൊയ്‌റോവിലെ കോടതിയാണ് മുഹമ്മദ് മുർസിയുടെ ശിക്ഷ വിധിച്ചത്. ഭരണത്തിലായിരിക്കെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും ഉത്തരവിട്ടു എന്ന കേസിൽ നേരത്തെ മുർസിയെ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽഭേദന കേസിൽ അദ്ദേഹത്തെ വധശിക്ഷ വിധിച്ചിരിക്കുന്നത്. 2011ലെ ഈ ജയിൽ ഭേദന കേസിനെ തുടർന്നാണ് ഹുസ്‌നി മുബാറക്ക് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതും മുർസി പ്രസിഡന്റായി മാറുന്നതും.

കോടതി മുറിയിൽ വിധികേട്ടിരുന്ന മുസ്തി വിധിക്കെതിരെ മുഷ്ടി ചുരുട്ടി പ്രതിഷ്ടിച്ചുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം മുർസിക്കെതിരായ കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിന് നിയമപരിരക്ഷ നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചു. നേരത്തെ 2012 ഡിസംബറിൽ 10 പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിലാണ് മുർസിയെ 20 വർഷം തടവിന് ശിക്ഷിച്ചത്.

2012 ഡിസംബറിൽ പ്രസിഡൻഷ്യൽ പാലസിന് മുന്നിൽ പ്രതിഷേധിച്ച പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പൊലീസിന് മുർസി നിർദ്ദേശം നൽകിയിരുന്നെങ്കിലും അവർ വിസമ്മതിച്ചു. തുടർന്ന് മുസ്ലിം ബ്രദർഹുഡ് സ്വന്തം പ്രവർത്തകരെ ഇറക്കി പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മാദ്ധ്യമപ്രവർത്തകനടക്കം 11 പേർ കൊല്ലപ്പെട്ടു. ബ്രദർഹുഡ് പ്രവർത്തകരാണ് കൊല്ലപ്പെട്ടവരിലേറെയും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ കൊല്ലാൻ നിർദ്ദേശം നൽകി എന്നതടക്കം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മുർസിക്കെതിരെ ചുമത്തിയിരുന്നെങ്കിലും 20 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.

2013ലാണ് മുർസിയെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ മുർസി അനുകൂലികൾ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. കയ്‌റോയിലെ റാബിയ അദവിയ്യ ചത്വരത്തിൽ കുത്തിയിരുപ്പു പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പിൽ അന്ന് കൊല്ലപ്പെട്ടത്.പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് മുർസി അനുകൂലികളും തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. 2014 വരെ രാജ്യത്ത് 1212 പേരെയാണ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. മുസ് ലിം ബ്രദർഹുഡ് മുതിർന്ന നേതാവ് മുഹമ്മദ് ബദീഉം ഇതിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP