Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടു നന്നാക്കാൻ ജനസംഖ്യ കുറയ്ക്കണമെന്ന് പറയുന്നവർ ജപ്പാനെ കണ്ടു പഠിക്കട്ടെ; ജനസംഖ്യ കൂട്ടാൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ഏഷ്യൻ സിംഹം

നാടു നന്നാക്കാൻ ജനസംഖ്യ കുറയ്ക്കണമെന്ന് പറയുന്നവർ ജപ്പാനെ കണ്ടു പഠിക്കട്ടെ; ജനസംഖ്യ കൂട്ടാൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ഏഷ്യൻ സിംഹം

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യയാണ് എന്നാണ് പലരും പറയുന്നതും പഠിപ്പിക്കുന്നതും. എന്നാൽ ഇന്ത്യയുടെ മനുഷ്യ വിഭവ ശേഷി തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്നു നമ്മൾ തിരിച്ചറിയുന്നില്ല. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി നമ്മൾ സ്വയം ഇല്ലാതാകുന്നു. ജനസംഖ്യ സ്‌ഫോടനം പേടിക്കുന്ന ഇന്ത്യക്കാർ അറിയേണ്ടത് ജപ്പാനിൽ എന്തു നടക്കുന്നു എന്നതാണ്. ജനസംഖ്യ കൂട്ടാൻ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചാണ് ജപ്പാൻ ഇപ്പോൾ രംഗത്തുള്ളത്.

ജനസംഖ്യ പത്തുകോടിയിൽത്താഴെ പോകാതിരിക്കാനുള്ള വിവിധ പദ്ധതികൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് പ്രധാനമന്ത്രി ഷിൻസോ അബെ പറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ ജനനനിരക്കായ 1.4 ശതമാനത്തിൽനിന്ന് 1.8 ആയി ഉയർന്നാലും അബെയുടെ ലക്ഷ്യം നടപ്പിലാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

അഞ്ചുവർഷത്തിനിടെ ജപ്പാനിലെ ജനസംഖ്യയിൽ പത്തുലക്ഷം പേരുടെ കുറവാണുണ്ടായത്. ഏറ്റവുമൊടുവിലത്തെ സെൻസസിലും ജനസംഖ്യ ചുരുങ്ങുകയാണെന്ന് വെളിപ്പെട്ടു. 2010-ൽ 12.81 കോടിയായിരുന്നു ജപ്പാനിലെ ജനസംഖ്യ. 2015-ലെ സെൻസസ് പ്രകാരം 12.71 കോടിയായി കുറഞ്ഞു. അഞ്ചുവർഷം കൂടുമ്പോഴാണ് ജപ്പാനിൽ സെൻസസ് എടുക്കുന്നത്. 1920-ലാണ് ഈ രീതി ആരംഭിച്ചത്. ഇതിനുശേഷം ആദ്യമായാണ് ജനസംഖ്യയിൽ കുറവുവരുന്നത് ശ്രദ്ധയിൽപ്പെടുന്നത്.

2050 ആകുമ്പോഴേക്കും ജപ്പാനിലെ ജനസംഖ്യ 10.8 കോടിയും 2060 ആകുമ്പോൾ 8.7 കോടിയുമായി ചുരുങ്ങുമെന്നാണ് കണക്കുകൂട്ടൽ. ഇതു ചെറുക്കുന്നതിന് വിദേശികളെ സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും മുന്നറിയിപ്പുണ്ട്. കുടിയേറ്റത്തോട് മുഖം തിരിച്ചുനിൽക്കുന്ന ജാപ്പനീസ് നിയമങ്ങളാണ് ആദ്യം മാറ്റേണ്ടതെന്ന് അവർ പറയുന്നു.

എന്നാൽ, നഗരങ്ങളിൽ ജനസംഖ്യ കൂടുന്നുണ്ടെന്ന് സെൻസസ് വ്യക്തമാക്കുന്നു. ടോക്യോയിലെ ജനസംഖ്യ ഇപ്പോൾ 1.35 കോടിയാണ്. 2010-ലെ സെൻസസിലുണ്ടായിരുന്നതിനെക്കാൾ 2.7 ശതമാനം വർധന ടോക്യോയിലുണ്ടായിട്ടുണ്ട്. എന്നാൽ, ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും സ്ഥിതി നേരെ മറിച്ചാണ്. പലേടത്തും ജോലി ചെയ്യാനാളില്ലാതെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP