Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെൽഫാസ്റ്റിൽ നിന്നും അമേരിക്കൻ നഗരങ്ങൾ അടക്കം 34 ഇടങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്രയുമായി ഫ്ളൈ അറ്റ്ലാന്റിക്; യൂറോപ്യൻ രാജ്യങ്ങളിലേക്കെല്ലാം പറക്കും; ബ്രെക്സിറ്റ് കഴിഞ്ഞിട്ടും നെറ്റ് ഇമിഗ്രേഷൻ അഞ്ച് ലക്ഷം; സ്റ്റുഡന്റ് വിസ നിയന്ത്രണം വരും

ബെൽഫാസ്റ്റിൽ നിന്നും അമേരിക്കൻ നഗരങ്ങൾ അടക്കം 34 ഇടങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്രയുമായി ഫ്ളൈ അറ്റ്ലാന്റിക്; യൂറോപ്യൻ രാജ്യങ്ങളിലേക്കെല്ലാം പറക്കും; ബ്രെക്സിറ്റ് കഴിഞ്ഞിട്ടും നെറ്റ് ഇമിഗ്രേഷൻ അഞ്ച് ലക്ഷം; സ്റ്റുഡന്റ് വിസ നിയന്ത്രണം വരും

മറുനാടൻ ഡെസ്‌ക്‌

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിൽ നിന്നും അമേരിക്കൻ നഗരങ്ങൾ ഉൾപ്പടെ പലയിടങ്ങളിലേക്കും നിരക്ക് കുറഞ്ഞ വിമാന സർവീസുകളുമായി ഫ്ളൈ അറ്റ്ലാന്റിക് എത്തുന്നു. നിലവിൽ ബെൽഫാസ്റ്റിൽ നിന്നും നേരിട്ട് അമേരിക്കയിലേക്ക് വിമാന സർവീസുകൾ ഇല്ല, അതുകൊണ്ടു തന്നെ ഈ പുതിയ പ്രഖ്യാപനം വ്യോമയാന മേഖലയിൽ തീർത്തും പുതിയ ട്രെൻഡുകൾ കൊണ്ടുവരും എന്ന് ഉറപ്പാണ്. 2024 വേനൽക്കാലം മുതലാണ് അമേരിക്കൻ നഗരങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും വിമാന സർവ്വീസുകൾ ആരംഭിക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്.

പദ്ധതി അതിന്റെ പൂർണ്ണ ഘട്ടത്തിൽ എത്തുമ്പോൾ 35 ഇടങ്ങളിലേക്ക് വിമാന സർവീസുകൾ ഉണ്ടാകും എന്നാണ് എയർലൈൻ അധികൃതർ പറയുന്നത്. അതോടൊപ്പം 2030 ഓടെ 21,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിൽ 1000 തൊഴിൽ അവസരങ്ങൾ എയർലൈൻ കമ്പനിക്കുള്ളിൽ തന്നെയായിരിക്കും. മറ്റുള്ളവ ടൂറിസം മേഖലയിലും അനുബന്ധ മേഖലകളിലും ആയിട്ടാണ്. 2024 ആരംഭത്തോടെ ഈ വിമാന സർവീസുകൾക്കുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആരംഭഘട്ടത്തിൽ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആറ് സർവ്വീസുകളായിരിക്കും നടത്തുക. 2028 ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം 18 ആയി വർദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇതു സംബന്ധിച്ച് ബോയിങ്, എയർബസ് കമ്പനികളുമായി ചർച്ചകൾ നടക്കുന്നതായും അധികൃതർ അറിയിച്ചു. ബോയിങ് മാക്സ്, എയർബസ് എ 231 എന്നീ വിമനങ്ങളാണ് സർവ്വീസ് നടത്തുന്നതിനായി പരിഗണിക്കുന്നത്.

നെറ്റ് ഇമിഗ്രേഷൻ 5 ലക്ഷം കവിഞ്ഞു, കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

യു കെയിലെക്ക് കുടിയേറുന്നവരുടെ നെറ്റ് ഇമിഗ്രേഷൻ 5,04,000 ആയതോടെ സ്റ്റുഡന്റ്സ് വിസയിൽ കടുത്ത നിയന്ത്രണമുൾപ്പടെ പല ഇമിഗ്രേഷൻ നിയന്ത്രണങ്ങളും വന്നേക്കുമെന്ന സൂചനകളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നൽകുന്നത്. ഈ വർഷം ജൂൺ വരെ 5,04,000 പേരാണ് യു കെയിൽ കുടിയേറിയിരിക്കുന്നത്. ലിവർപൂളിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണിത് എന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുക. മാത്രമല്ല, അതിനു തൊട്ടു മുൻപുള്ള 12 മാസങ്ങളിൽ ദൃശ്യമായതിന്റെ മൂന്നിരട്ടി കൂടിയാണിത്.

അഫ്ഗാനിസ്ഥാൻ, ഹോംങ്കോംഗ്, യുക്രെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് യു കെയി ൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകിയതാണ് അഭൂതപൂർവ്വമായ ഈ വർദ്ധനയ്ക്ക് കാരണമെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതുപോലെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ വിദ്യാർത്ഥികളുടെ വരവ് വർദ്ധിച്ചതും ഒരു കാരണമാണെന്ന് അധികൃതർ പറയുന്നു.

അതിനിടയിൽ, ടോറികളുടെ ദീർഘനാളത്തെ സ്വപ്നമായിരുന്ന നെറ്റ് ഇമിഗ്രേഷൻ പതിനായിരങ്ങളിൽ ഒതുക്കുക എന്നത് സഫലീകരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും രംഗത്തെത്തി. ഇതിനായി, സ്റ്റുഡന്റ്സ് വിസ രംഗത്തായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ വരിക. വിദ്യാർത്ഥികൾ ആശ്രിതർക്കൊപ്പം വരുന്നതും, താഴ്ന്ന ഗുണനിലവാരമുള്ള ഡിഗ്രി കോഴ്സുകൾക്ക് എത്തുന്നതുമെല്ലാം പരിഗണിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP