Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂകമ്പത്തിന്റെ കെടുതികൾ ഒഴിയുന്നതിന് മുൻപേ ഇന്തോനേഷ്യയിൽ പ്രളയ താണ്ഡവം ! സുമാത്ര ദ്വീപിൽ 22 പേർ കൊല്ലപ്പെട്ടെന്ന് സൂചന; പ്രളയം ഗുരുതരമായി ബാധിച്ചത് സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിൽ; മണ്ണിനടിയിൽ ഒട്ടേറെ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നും റിപ്പോർട്ട്

ഭൂകമ്പത്തിന്റെ കെടുതികൾ ഒഴിയുന്നതിന് മുൻപേ ഇന്തോനേഷ്യയിൽ പ്രളയ താണ്ഡവം ! സുമാത്ര ദ്വീപിൽ 22 പേർ കൊല്ലപ്പെട്ടെന്ന് സൂചന;  പ്രളയം ഗുരുതരമായി ബാധിച്ചത് സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിൽ; മണ്ണിനടിയിൽ ഒട്ടേറെ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയതിന് പിന്നാലെ പ്രളയക്കെടുതിയുടെ ഭീഷണിയിലാണ് ഇന്തോനേഷ്യ. സുമാത്ര ദ്വീപിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികൾ അടക്കം 22 പേരാണ് മരിച്ചത്. മാത്രമല്ല 15ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കായി ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

സുമാത്ര ദ്വീപിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരിൽ 11 കുട്ടികൾ ഒരു ഇസ്ലാമിക് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. പ്രളയത്തിൽ കെട്ടിടം തകർന്നാണ് ഇവർ അപകടത്തിൽ പെട്ടത്. നിരവധി കെട്ടിടങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ വടക്കൻ സുമാത്രയിലെ സിബോൾഗാ നഗരത്തിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു.

പലയിടങ്ങളിലും റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ല. പല പ്രദേശങ്ങളും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.സെപ്റ്റംബർ 28 മുതൽ പ്രകൃതിദുരന്തങ്ങൾ തുടരുന്ന ഇന്തൊനീഷ്യയിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP