Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ ഇന്ന് അഞ്ച് പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 193 ആയി; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1374 പേർക്കും

ഒമാനിൽ ഇന്ന് അഞ്ച് പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 193 ആയി; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1374 പേർക്കും

മറുനാടൻ മലയാളി ബ്യൂറോ

മസ്ക്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 193 ആയി. ഇന്ന് 1374 പേർക്കാണ് പുതിയതായി കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 43,929 ആയി. ഇവരിൽ 26,169 പേർ ഇതിനോടകം സുഖംപ്രാപിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 839 പേർ സ്വദേശികളും 535 പേർ പ്രവാസികളുമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

447 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 113 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17567 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 631 പേരാണ്​ മസ്​കറ്റ് ഗവർണറേറ്റിൽ നിന്നുള്ളത്​​​​. ഇതോടെ മസ്​കറ്റിലെ ആകെ രോഗികളുടെ എണ്ണം 28478 ആയി. ഇതിൽ 18038 പേർക്ക്​​ അസുഖം ഭേദമായിട്ടുണ്ട്​. മരിച്ചവരിൽ 127 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 4332ആയും തെക്കൻ ബാത്തിനയിലേത്​ 3927 ആയും ഉയർന്നിട്ടുണ്ട്​. ദോഫാറിലെ മൊത്തം രോഗികളുടെ എണ്ണം ആയിരം പിന്നിടുകയും ചെയ്​തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP