Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നാമതും വിവാഹം കഴിക്കാൻ പന്തലിലെത്തിയ വരനെ പഞ്ഞിക്കിട്ടത് ആദ്യഭാര്യ; തനിക്ക് നാല് വിവാഹങ്ങൾ വരെ ചെയ്യാൻ അവകാശമുണ്ടെന്ന് യുവാവ്; സംഭവത്തിൽ കേസെടുത്ത് പൊലീസും

മൂന്നാമതും വിവാഹം കഴിക്കാൻ പന്തലിലെത്തിയ വരനെ പഞ്ഞിക്കിട്ടത് ആദ്യഭാര്യ; തനിക്ക് നാല് വിവാഹങ്ങൾ വരെ ചെയ്യാൻ അവകാശമുണ്ടെന്ന് യുവാവ്; സംഭവത്തിൽ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിനെ വിവാഹ വേദിയിലിട്ട് മർദ്ദിച്ച് ആദ്യഭാര്യ. രണ്ടാം വിവാഹത്തോടെ ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് തനിക്ക് നൽകിയ ഉറപ്പ ലംഘിച്ചതിന്റെ പേരിലാണ് യുവതി ഭർത്താവിനെ പരസ്യമായി മർദ്ദിച്ചത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നിൽവെച്ച് ക്രൂരമായി മർദിച്ചത്. അതേസമയം, മദിഹയുമായി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് ആസിഫ് പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നാമത് വിവാഹം ചെയ്യുമ്പോൾ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങൾ വരെ ചെയ്യാൻ അവകാശമുണ്ടെന്നും ആസിഫ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി ആസിഫിന്റെ വിവാഹവിരുന്നിനിടെയാണ് വേദിയിലേക്ക് മദിഹയും ബന്ധുക്കളും കയറിചെന്നത്. ചെന്നപാടെ അതിഥികൾക്ക് മുമ്പിൽ വെച്ച് ആസിഫിനെ ഭാര്യ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതേസമയം, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കൾ പിടികൂടി.

2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്. എന്നാൽ ആസിഫ് അതിനുശേഷം ജിന്ന സർവകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെന്ന് മദിഹയുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇരുവരോടും പ്രശ്നം പരിഹരിക്കാനായി കോടതിയെ സമീപിക്കാനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP