Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

റഷ്യൻ സർവകലാശാല ക്യാംപസിൽ വെടിവയ്പ്; എട്ടു പേർ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു; അജ്ഞാതനായ ഒരാൾ തോക്കുമായി വന്ന് തുരുതുരാ വെടിയുതിർത്തെന്ന് പേം സർവകലാശാലാ യൂണിവേഴ്‌സിറ്റി അധികൃതർ

റഷ്യൻ സർവകലാശാല ക്യാംപസിൽ വെടിവയ്പ്; എട്ടു പേർ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു; അജ്ഞാതനായ ഒരാൾ തോക്കുമായി വന്ന് തുരുതുരാ വെടിയുതിർത്തെന്ന് പേം സർവകലാശാലാ യൂണിവേഴ്‌സിറ്റി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യയിൽ സർവകലാശാലാ ക്യാംപസിലുണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചു. പത്തു പേർക്കു പരിക്കേറ്റു. പേം സർവകലാശാലയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അജ്ഞാതനായ ഒരാൾ തോക്കുമായി വന്ന് തുരുതുരാ വെടിയുതിർക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസ് സർവീസ് അറിയിച്ചു. അതേസമയം എത്രപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടില്ല.

എട്ടു പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. അക്രമിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിദ്യാർത്ഥികളാണോയെന്നും വ്യക്തമല്ല.

വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും മുറികൾക്കുള്ളിൽ അടച്ചിരുന്നതിനാൽ കൂടുതൽ അത്യാഹിതം ഒഴിവായതായാണ് റിപ്പോർട്ടുകൾ. ചില വിദ്യാർത്ഥികൾ മുകൾനിലയിലെ ജനാലയിലൂടെ പുറത്തേക്കു ചാടിയതായി ടാസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP