Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യുഎഇയിൽ ഫാക്ടറിയിൽ വൻ അ​ഗ്നിബാധ; സ്ഥലത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു

യുഎഇയിൽ ഫാക്ടറിയിൽ വൻ അ​ഗ്നിബാധ; സ്ഥലത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഒരു ഫാക്ടറിയിൽ വൻ അഗ്നിബാധ. ഉമ്മുൽ താഊബ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപ്പടർന്നത്. അപകട വിവരം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി. സിവിൽ ഡിഫൻസ് സംഘമെത്തി സ്ഥലത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വർക്ക്‌ഷോപ്പുകളിലേക്കും തീ പടരാതെ പൂർണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സിവിൽ ഡിഫൻസ് അധികൃതരെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു. തീപ്പിടത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP