Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോഫി കുടിക്കാനെത്തിയ ആൾ മറന്നുവെച്ചത് വൻതുകയും ചെക്കുകളും അടങ്ങുന്ന ബാഗ്; സ്റ്റാർ ബക്‌സ് കോഫീ ഷോപ്പിലെ ജീവനക്കാരി ബാഗ് പൊലീസിനെ ഏൽപ്പിച്ചത് താമസമില്ലാതെ ഉടമക്ക് കിട്ടാൻ; യുവതിയുടെ സത്യസന്ധതയെ ആദരിച്ച് ദുബായ് പൊലീസും

കോഫി കുടിക്കാനെത്തിയ ആൾ മറന്നുവെച്ചത് വൻതുകയും ചെക്കുകളും അടങ്ങുന്ന ബാഗ്; സ്റ്റാർ ബക്‌സ് കോഫീ ഷോപ്പിലെ ജീവനക്കാരി ബാഗ് പൊലീസിനെ ഏൽപ്പിച്ചത് താമസമില്ലാതെ ഉടമക്ക് കിട്ടാൻ; യുവതിയുടെ സത്യസന്ധതയെ ആദരിച്ച് ദുബായ് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഫിലിപ്പീനി യുവതിയുടെ സത്യസന്ധതയെ ആദരിച്ച് ദുബായ് പൊലീസ്. കാപ്പി കുടിക്കാൻ കടയിൽ കയറിയ ആൾ മറന്നുവെച്ച പണവും വൻതുകയുടെ ചെക്കുകളും അടങ്ങുന്ന ബാഗ് കോഫീ ഷോപ്പ് ജീവനക്കാരിയായ മേ ആനി ഒൾമിഡിലോ എന്ന യുവതി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ് ദുബായ് പൊലീസ് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തി പരസ്യമായി ഉപഹാരം നൽകി ആദരിക്കുകയായിരുന്നു.

ദുബായ് മാളിലെ 'സ്റ്റാർ ബക്‌സ് ' കോഫീ ഷോപ്പിലെ ജീവനക്കാരിയാണ് വൻതുകയും ബാങ്ക് ചെക്കുമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചു നൽകി അധികൃതരുടെ സ്‌നേഹാദരം പിടിച്ചുപറ്റിയത്. കോഫി കുടിക്കാനെത്തിയ ആൾ തന്റെ ബാഗ് കടയിൽ മറന്ന് വെക്കുകയായിരുന്നു. എന്നാൽ ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളും യുവതിക്ക് അറിയുമായിരുന്നില്ല. 1.94 ലക്ഷം ദിർഹമും രണ്ട് ബാങ്ക് ചെക്കുകളുമാണ് ഷോപ്പിൽ നിന്നു കണ്ടുകിട്ടിയ ബാഗിൽ ഉണ്ടായിരുന്നത്. ഒരു ചെക്കിൽ രേഖപ്പെടുത്തിയതുക 5 ലക്ഷം ദിർഹം. രണ്ടാമത്തെ ചെക്ക് 6250 ദിർഹമിന്റേതുമായിരുന്നു. കൂടാതെ ചെക്ക് ബുക്കും ധാരാളം രേഖകളും അടങ്ങിയതായിരുന്നു ബാഗ്.

ഉടമയ്ക്ക് നഷ്ടപ്പെട്ട തുക കാലതാമസം കൂടാതെ തിരിച്ചു ലഭിക്കാൻ ദുബായ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു ജീവനക്കാരി. ഈ മാതൃകയ്ക്ക് ദുബായ് പൊലീസിന്റെ പ്രതികരണവും മാതൃകാപരമായിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പൊലീസ് ഉടനെത്തി. സഹപ്രവർത്തകരുടെയും സന്ദർശകരുടെയും മധ്യത്തിൽ ജീവനക്കാരിയെ ഉപഹാരം നൽകി അവർ ആദരിച്ചു. വിശ്വസ്ഥതയും സത്യസന്ധതയും ജീവിതത്തിൽ പ്രകാശിപ്പിച്ച ഈ ഫിലിപ്പീൻ വനിത സമൂഹത്തിനു മികച്ച മാതൃകയാണെന്ന്  പൊലീസ് സ്റ്റേഷൻ ആക്റ്റിങ് ഡയറക്ടർ കേണൽ റാഷിദ് അൽ ശഹി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP