Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിൽ പരീക്ഷിച്ച് വിജയം കണ്ടു; കോവിഡിനുള്ള രണ്ടാം മരുന്നിന് യു.എസ് അനുമതി;പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചത് ആന്റി ബോഡി വാക്‌സിൻ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: കോവിഡ് ബാധിച്ചവർക്ക് അടിയന്തര സാഹചര്യത്തിൽ നൽകാനുള്ള രണ്ടാമത്തെ മരുന്നിന് യുഎസിന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അനുമതി. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയത് ഈ ആന്റിബോഡി മരുന്നായിരുന്നു. റീജനറോൺ ഫാർമസ്യൂട്ടിക്കൽസ് ആണ് മരുന്ന് വികസിപ്പിച്ചത്.

കോവിഡ് ചെറിയ തോതിൽതൊട്ട് മിതമായി വരെ ബാധിച്ചവർക്കാണ് ആശുപത്രിവാസം ഒഴിവാക്കാനും സ്ഥിതി മോശമാകാതിരിക്കാനും ഈ മരുന്ന് നൽകുന്നത്. ഒരു തവണയാണ് നൽകുക. മുതിർന്നവരിലും 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും ഇവ ഉപയോഗിക്കുന്നതിനാണ് അനുമതി. കുറഞ്ഞത് 40 കിലോയിൽ അധികം ഭാരമുള്ളവരായിരിക്കണം.

അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയെങ്കിലും മരുന്നിന്റെ സുരക്ഷയെക്കുറിച്ചും ഫലത്തെക്കുറിച്ചും പരിശോധനകൾ ഇപ്പോഴും നടക്കുന്നുണ്ട്. കോവിഡിന്റെ രൂക്ഷത കുറയ്ക്കാൻ ഈ മരുന്നിന് കഴിയുമെന്ന് ആദ്യ പഠനങ്ങൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP