Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയുന്നില്ല; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ശുപാർശ

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയുന്നില്ല; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ശുപാർശ. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് എഫ്എടിഎഫ്‌ന്റെ ശുപാർശ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഫെബ്രുവരി 21 ന് ഉണ്ടാകുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെടാൻ പാക്കിസ്ഥാന് 39 ൽ 12 വോട്ടുകൾ ലഭിക്കണം. എന്നാൽ, കരിമ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടാൻ അവർക്ക് മൂന്ന് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ മാസം ചേർന്ന എഫ്എടിഎഫിന്റെ യോഗത്തിൽ ചൈനക്ക് പുറമെ മലേഷ്യയുടെയും തുർക്കിയുടെയും പിന്തുണ പാക്കിസ്ഥാന് ലഭിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന് പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വർഷം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. എഫ്എടിഎഫിനെയും പാശ്ചാത്യ രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹാഫിസ് സയീദിന് പാക് കോടതി തടവുശിക്ഷ വിധിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP