Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഘോഷത്തിന്റെ ഭാഗമായി കഴുത്തറുത്തുകൊന്നു തള്ളിയത് 800 തിമിംഗലങ്ങളെ; അറ്റ്‌ലാന്റിക് കടൽതീരം ചുവന്നത് മിണ്ടാപ്രാണികളുടെ ചോരകൊണ്ട്; ഫറോ ദ്വീപ് നിവാസികളുടെ ആഘോഷം ചോര കടലിൽ ഒഴുക്കിയും മാംസം ഭക്ഷിച്ചും; ആരെയും നടുക്കുന്ന ആഘോഷങ്ങൾ നടക്കുന്നത് ഡാനിഷ് സർക്കാരിന്റെ അനുമതിയോടെ

ആഘോഷത്തിന്റെ ഭാഗമായി കഴുത്തറുത്തുകൊന്നു തള്ളിയത് 800 തിമിംഗലങ്ങളെ; അറ്റ്‌ലാന്റിക് കടൽതീരം ചുവന്നത് മിണ്ടാപ്രാണികളുടെ ചോരകൊണ്ട്; ഫറോ ദ്വീപ് നിവാസികളുടെ ആഘോഷം ചോര കടലിൽ ഒഴുക്കിയും മാംസം ഭക്ഷിച്ചും; ആരെയും നടുക്കുന്ന ആഘോഷങ്ങൾ നടക്കുന്നത് ഡാനിഷ് സർക്കാരിന്റെ അനുമതിയോടെ

മറുനാടൻ ഡെസ്‌ക്‌

ഡെന്മാർക്ക്: ആഘോഷത്തിന്റെ ഭാഗമായി ഉത്തര അറ്റ്‌ലാന്റികിലെ ഫറോ ദ്വീപിൽ കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്മാർക്കിലെ കടൽ മിണ്ടാപ്രാണികളുടെ ചോരകൊണ്ട് ചുവന്നിരുന്നു. ഡെന്മാർക്കിൽ എല്ലാവർഷവും നടത്തുന്ന ഗ്രിൻഡാഡ്രാപ് ഉൽസവത്തിന്റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്. ദാരുണ സംഭവം വർഷാ വർഷം ആഘോഷമെന്ന പേരിൽ ഇവിടെ നടത്തിപോരുന്നുണ്ട്. തിമിംഗങ്ങളോടൊപ്പം ഇവർ ഡോൾഫിനെയും കഴുത്തറുത്തുകൊല്ലുന്നതും ആഘോഷങ്ങളുടെ ഭാഗമാണ്.

തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും. തിമിംഗലത്തിന്റെ ശരീരം ഫറോ ദ്വീപ് നിവാസികൾ ഭക്ഷിക്കും. വർഷങ്ങളായി പ്രദേശത്ത് തുടർന്നുവരുന്ന പതിവാണിത്. ഈ ആഘോഷത്തിന്റെ ഭാഗമായി 800-ൽ അധികം തിമിംഗലങ്ങളെയാണ് കുടുക്കിട്ട് പിടിച്ച് രക്തം കടലിൽ ഒഴുക്കിയത്.

ഡാനിഷ് സർക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. മുൻ വർഷങ്ങളിൽ 2,000-ലധികം തിമിംഗങ്ങളെ ഇത്തരത്തിൽ കൊന്നിട്ടുണ്ട്. ഉത്തര അറ്റ്‌ലാന്റികിൽ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. ഇവയിൽ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണുള്ളത്.
ഫറോ ദ്വീപ് നിവാസികളുടെ ഈ ക്രൂരകൃത്യം അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് സർക്കാരിന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP