Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പ്രചരിച്ചത് അഞ്ച് ജീവനക്കാരുടെ ആത്മഹത്യ ചെയ്തെന്ന്; വാർത്ത തെറ്റാണെന്നും അഭ്യഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എമിറേറ്റ്‌സ് എയർലൈൻസ്

ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പ്രചരിച്ചത് അഞ്ച് ജീവനക്കാരുടെ ആത്മഹത്യ ചെയ്തെന്ന്; വാർത്ത തെറ്റാണെന്നും അഭ്യഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എമിറേറ്റ്‌സ് എയർലൈൻസ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസിലെ ജീവനക്കാർ ആത്മഹത്യ ചെയ്‌തെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് കമ്പനി. ദുബായ് എമിറേറ്റ്‌സ് എയർ ലൈൻസിലെ അഞ്ച് ജീവനക്കാർ ആത്മഹത്യ ചെയ്തു എന്നായിരുന്നു ട്വിറ്ററിൽ പ്രചരിച്ച വ്യാജ വാർത്ത. ഇതിന് മറുപടിയുമായാണ് എമിറേറ്റ്‌സ് എയർലൈൻസ് രംഗത്തെത്തിയത്. വാർത്ത തെറ്റാണെന്നും അഭ്യഹങ്ങൾ പ്രചരിപ്പിക്കരുതെന്നുമാണ് കമ്പനി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ദുബായ് എമിറേറ്റ്‌സ് തീരുമാനിച്ചതിനു പിന്നാലെയാണ് വാർത്ത പ്രചരിച്ചത്. കോവിഡ് പ്രതിസന്ധി കാര്യമായി തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും നിലവിലെ കുറഞ്ഞ പ്രവർത്തനങ്ങൾക്ക് അനുസൃതമായി ജീവനക്കാരെ പരിമിതപ്പെടുത്തുകയാണെന്നുമാണ് ദുബായ് എയർലൈൻസ് പറയുന്നത്. എല്ലാ സാഹചര്യങ്ങളും സാധ്യതകളും പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും കുറച്ചു പേരെ പിരിച്ച വിടുന്നതിൽ ഖേദമുണ്ടെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP