Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഫേസ്‌ബുക്ക്; നടപടി നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും റിപ്പോർട്ടുകൾ

രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഫേസ്‌ബുക്ക്; നടപടി നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ഫേസ്‌ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക് വീണേക്കുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്കിന്റെ നടപടി എന്നാണ് വിവരം. രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞതായി ദ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ട്രംപിന്റെ പരസ്യങ്ങൾ ഫേസ് ബുക്ക് നീക്കം ചെയ്തിരുന്നു. കമ്പിനിയുടെ പോളിസികൾ ലംഘിച്ചന്നൊരോപിച്ചായിരുന്നു പരസ്യങ്ങൾ നീക്കിയത്.

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളിൽ പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. പരസ്യങ്ങൾ നിർത്തിവെക്കുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിലൂടെ വോട്ട് ചെയ്യാൻ ഒരുങ്ങുന്ന ആളുകളെ തെറ്റദ്ധരിപ്പിക്കുന്നതിൽ നിന്ന് പ്രതിരോധിക്കാനാകുമെന്ന വിലയിരുത്തലുകൾ ഉണ്ടെന്നുമാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP