Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തപാൽ വഴി വിഷവാതകമെത്തിയെന്ന ഭീതി പരന്നതോടെ ഫേസ്‌ബുക്ക് ആസ്ഥാനം അടച്ചുപൂട്ടി അധികൃതർ; ഒഴിപ്പിച്ചത് നാലോളം കെട്ടിടങ്ങളിലെ ജീവനക്കാരെ; തപാലിൽ സരിൻ വാതകം ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് ഓഫീസിലെ യന്ത്രം; അന്വേഷണം നടത്തിവരികയാണെന്ന് ഫേസ്‌ബുക്ക് വക്താവ്

തപാൽ വഴി വിഷവാതകമെത്തിയെന്ന ഭീതി പരന്നതോടെ ഫേസ്‌ബുക്ക് ആസ്ഥാനം അടച്ചുപൂട്ടി അധികൃതർ; ഒഴിപ്പിച്ചത് നാലോളം കെട്ടിടങ്ങളിലെ ജീവനക്കാരെ; തപാലിൽ സരിൻ വാതകം ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് ഓഫീസിലെ യന്ത്രം; അന്വേഷണം നടത്തിവരികയാണെന്ന് ഫേസ്‌ബുക്ക് വക്താവ്

മറുനാടൻ ഡെസ്‌ക്‌

സാൻ ഫ്രാൻസിസ്‌കോ: തപാലായി വന്ന കവറിനുള്ളിൽ വിഷവാതകം നിറഞ്ഞിട്ടുണ്ടെന്ന ആശങ്ക പടർന്നതിന് പിന്നാലെ ഫേസ്‌ബുക്ക് ആസ്ഥാനം നിമിഷങ്ങൾക്കകം അടച്ചുപൂട്ടി അധികൃതർ. മെൻലോപാർക്കിലെ ഫേസ്‌ബുക്ക് ആസ്ഥാനത്താണ് തിങ്കളാഴ്‌ച്ചയോടെയാണ് സംഭവം. ഇവിടത്തെ നാലു കെട്ടിടങ്ങളിലെ ജീവനക്കാരെയാണ് ഒഴിപ്പിച്ചത്. ഓഫീസിൽ തപാൽ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ യന്ത്രമാണ് പാക്കറ്റിനുള്ളിൽ സരിൻ വാതകം ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചതിന് പിന്നാലെ വിഷവാതകം സംബന്ധിച്ച സംശയം തെറ്റാണെന്ന് വ്യക്തമായി.

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കെട്ടിടങ്ങൾ ഒഴിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് എന്ന് ഫേസ്‌ബുക്ക് വക്താവ് ആന്തണി ഹാരിസൺ പറഞ്ഞു. പ്രാദേശിക അധികാരികൾ പാക്കറ്റ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അപകടകരമായ ഒരു വസ്തുവും അതിലില്ലെന്ന് കണ്ടെത്തുകയായിരുന്നു. രാസായുധ പ്രയോഗങ്ങൾക്കായി ഉപയോഗിക്കുന്ന രാസവാതകമാണ് സരിൻ. 1938 ൽ ജർമനിയിലാണ് ഈ വാതകം വികസിപ്പിക്കപ്പെട്ടത്.

ഇതിനെ ഐക്യരാഷ്ട്രസഭ കൂട്ട നശീകരണ ആയുധങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയും സഖ്യസേനയും സരിൻ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ഭീമമായ തോതിൽ ഇവ നിർമ്മിച്ചിരുന്നുവെന്നും വിക്കിപീഡിയ വിവരങ്ങൾ പറയുന്നു. ഇത് ചെറിയ അളവിൽ ശരീരത്തിൽ പ്രവേശിച്ചാൽ പോലും മരണം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP