Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

മ്യാന്മാറിലെ സൈനിക അട്ടിമറി: സൈന്യത്തിന്റെ പ്രധാന പേജ് നീക്കം ചെയത് ഫേസ്‌ബുക്ക് അധികൃതർ; നടപടി, അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനായുള്ള കമ്പനി ചട്ട പ്രകാരം

മ്യാന്മാറിലെ സൈനിക അട്ടിമറി: സൈന്യത്തിന്റെ പ്രധാന പേജ് നീക്കം ചെയത് ഫേസ്‌ബുക്ക് അധികൃതർ; നടപടി, അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനായുള്ള കമ്പനി ചട്ട പ്രകാരം

ന്യൂസ് ഡെസ്‌ക്‌

റങ്കൂൺ: മ്യാന്മറിലെ സൈനിക അട്ടിമറിക്ക് പിന്നാലെ സൈന്യത്തിന്റെ പ്രധാന പേജ് ഫേസ്‌ബുക്ക് നീക്കം ചെയ്തു. അക്രമണത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനായുള്ള കമ്പനി ചട്ടത്തെ അടിസ്ഥാനമാക്കിയാണ് നടപടി. രണ്ട് ദിവസം മുമ്പ് മ്യാന്മറിലെ സൈനിക അട്ടിമറിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

'ഞങ്ങളുടെ ആഗോളനയങ്ങൾക്ക് അനുസൃതമായി, ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് ടാറ്റ്മാഡോ ട്രൂ ന്യൂസ് ഇൻഫർമേഷൻ ടീം പേജ് ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്തു.' ഫേസ്‌ബുക്ക് പ്രതിനിധി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ടാറ്റ്മാഡോ എന്ന പേരിലാണ് മ്യാന്മർ സൈന്യം അറിയപ്പെടുന്നത്. ട്രൂ ന്യൂസ് പേജ് ഇപ്പോൾ ഫേസ്‌ബുക്കിൽ ലഭ്യമല്ല.

പ്രസിഡന്റ് വിൻ മിന്റ്, ഭരണകക്ഷിയായ നാഷമൽ ലീഗ് ഫോർ ഡെമോക്രസിയുടെ നേതാവും നൊബേൽ പുരസ്‌കാര ജേതാവുമായ ആങ് സാൻ സ്യൂചി അടക്കമുള്ളവരെ തടവിലാക്കിയാണ് മ്യാന്മറിൽ സൈന്യം അധികാരം പിടിച്ചെടുത്ത് ഒരു വർഷത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

മ്യാന്മറിന്റെ അധികാരമേറ്റെടുത്ത സൈനികമേധാവി ജനറൽ മിൻ ആങ് ഹേലിങിന്റെയും 19 സൈനിക ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ 2018-ൽ ഫേസ്‌ബുക്ക് നീക്കം ചെയ്തിരുന്നു. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സൈന്യത്തിന്റെ 70 വ്യാജ അക്കൗണ്ടുകളും ഫേസ്‌ബുക്ക് നീക്കം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP