Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകുട്ടികളുടെ നഗ്നചിത്രം നിരന്തരം ആവശ്യപ്പെടുന്നയാൾ; നിരസിച്ചാൽ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിയും; ഫേസ്‌ബുക്ക് വഴിയുള്ള ഭീഷണികൾ തുടർന്നതോടെ ഹാക്കിങ് ടൂൺ ഉണ്ടാക്കി ഫേസ്‌ബുക്ക് തന്നെ ബാലപീഡനെ കുടുക്കി; സ്വകാര്യത ഹനിക്കുന്നെന്ന പരാതിയിൽ പൊല്ലാപ്പിലായി കമ്പനി

പെൺകുട്ടികളുടെ നഗ്നചിത്രം നിരന്തരം ആവശ്യപ്പെടുന്നയാൾ; നിരസിച്ചാൽ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിയും; ഫേസ്‌ബുക്ക് വഴിയുള്ള ഭീഷണികൾ തുടർന്നതോടെ ഹാക്കിങ് ടൂൺ ഉണ്ടാക്കി ഫേസ്‌ബുക്ക് തന്നെ ബാലപീഡനെ കുടുക്കി; സ്വകാര്യത ഹനിക്കുന്നെന്ന പരാതിയിൽ പൊല്ലാപ്പിലായി കമ്പനി

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: ബാലപീഡകനെ കയ്യോടെ പൊക്കാൻ സഹായിച്ച ഫേസ്‌ബുക്ക് സ്വകാര്യതാ പ്രശ്‌നത്തിൽ പൊല്ലാപ്പിലായി. ഏറെക്കാലം പെൺകുട്ടികളുടെ പേടിസ്വപ്നമായിരുന്ന പീഡനകനെ പൊക്കിയാണ് ഫേസ്‌ബുക്ക് പൊല്ലാപ്പിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്‌നചിത്രം ആവശ്യപ്പെടുകയും അത് നിരസിച്ചാൽ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സ്‌കൂളിൽ തോക്കുമായി വന്ന് എല്ലാവരേയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്ന ബസ്റ്റർ ഹെർണാണ്ടസ് എന്ന ബ്രയാൻ കില്ലിനെയാണ് ഫേസ്‌ബുക്ക് രഹസ്യ ആപ്പിലൂടെ വെട്ടിലാക്കിയ്ത. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ ശൈലി.

കാലിഫോർണിയ സ്വദേശിയായ ബ്രയാൻ കില്ലിനെ അടുത്തിടെയാണ് എഫ്ബിഐ അറസ്റ്റു ചെയ്തത്. ചൈൽഡ് പോണോഗ്രഫി നിർമ്മിക്കൽ, ബലാത്സംഗം, പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിക്കൽ, കൊല്ലുമെന്നും തട്ടിക്കൊണ്ടുപോകുമെന്നും പരിക്കേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തൽ തുടങ്ങി 41 കേസുകളിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഹെർണാണ്ടസ് ഇപ്പോൾ ശിക്ഷ കാത്തിരിക്കുകയാണ്.

ഹെർണാണ്ടസ് അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് ഇയാളെ പിടികൂടുന്നതിൽ ഫേസ്‌ബുക്കിന് വലിയൊരു പങ്കുണ്ടെന്ന് വൈസിന്റെ മദർബോർഡ് കണ്ടെത്തിയത്. ഇയാളെ പിടികൂടാൻ എഫ്ബിഐ ഉപയോഗിച്ച ഹാക്കിങ് ഉപകരണം നിർമ്മിച്ചത് ഫേസ്‌ബുക്ക് ആണ്. വലിയ സ്വകാര്യത ഉറപ്പുനൽകുന്ന ടെയ്ൽസ് ഓഎസ് (Tails OS) ൽ നുഴഞ്ഞു കയറുന്നതിനുവേണ്ടി ഒരു ഹാക്കിങ് ഉപകരണം നിർമ്മിക്കാൻ ഒരു സൈബർ സുരക്ഷാ സ്ഥാപനത്തിന് ഫേസ്‌ബുക്ക് വലിയൊരു തുകയാണ് നൽകിയത്. ഈ ഉപകരണം ഉപയോഗിച്ച് ടെയ്ൽ ഒഎസിലെ വീഡിയോ പ്ലെയറിലെ സുരക്ഷാ പഴുതിലൂടെ കംപ്യൂട്ടറിന്റെ യഥാർഥ ഐപി അഡ്രസ് തിരിച്ചറിയാനാവും.

ഇത് ഒരു മധ്യസ്ഥൻ മുഖേനയാണ് എഫ്ബിഐയ്ക്ക് ലഭിച്ചത്. ഹെർണാണ്ടസിനെ വലയിലാക്കാൻ ഒരു വീഡിയോ ഇയാൾക്ക് അയച്ചുകൊടുക്കുകയും അതുവഴി അയാളെ പിടികൂടുകയും ചെയ്യുകയായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഫേസ്‌ബുക്ക് പൊല്ലാപ്പിലായിരിക്കുകയാണ്. സ്വകാര്യത മറികടന്ന് ടെയ്ൽ ഓഎസിലേക്ക് നുഴഞ്ഞുകയറാൻ പണം നൽകി ഒരു ഹാക്കിങ് ഉപകരണം നിർമ്മിച്ചതിന്റെ ധാർമികത വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനം ഉപയോക്താക്കളിൽ ഒരാളെ ഹാക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ഉപകരണം നിർമ്മിക്കാൻ പാടുണ്ടോ എന്ന് വിമർശകർ ചോദിക്കുന്നു. അതും ഫേസ്‌ബുക്കിലൂടെയല്ല മറ്റൊരു സോഫ്റ്റ് വെയറിനെ ഹാക്ക് ചെയ്യുകയാണുണ്ടായത്. ടെയ്ൽ ഓഎസിലെ ഈ സുരക്്ഷാ പ്രശ്നത്തെ കുറിച്ച് ഫേസ്‌ബുക്ക് ടെയ്ൽസ് അധികൃതരെ അറിയിക്കുകയും ചെയ്തില്ല.

ഫേസ്‌ബുക്ക് പണം നൽകി തയ്യാറാക്കിയ ടൂൾ മറ്റൊരു ഏജൻസി മുഖാന്തരം എഫ്ബിഐയ്ക്ക് ലഭിക്കുകയായിരുന്നു. തങ്ങൾ ഉപയോഗിച്ച ഹാക്കിങ് ഉപകരണം നിർമ്മിച്ചത് ഫേസ്‌ബുക്ക് ആണോ എന്ന് എഫ്ബിഐയ്ക്ക് അറിയാമായിരുന്നോ എന്നത് വ്യക്തമല്ല.

ഇത് ഒരു സവിശേഷമായ കേസായിരുന്നുവെന്നും കാരണം ഹെർണാണ്ടസ് തന്റെ ഐഡന്റിറ്റി മറയ്ക്കാൻ അത്തരം നൂതന രീതികളാണ് ഉപയോഗിച്ചിരുന്നതെന്നും ഫേസ്‌ബുക്ക് വക്താവ് പറയുന്നു. ഇയാളെ നീതിപീഠത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ എഫ്ബിഐയെ സഹായിക്കുന്നതിന് സുരക്ഷാ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അസാധാരണമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹെർണാണ്ടസിനെ വലയിലാക്കാൻ ഫേസ്‌ബുക്ക് മാസങ്ങളോളം സമയം ചിലവഴിച്ചിരുന്നുവെന്ന് മദർബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ഹെർണാണ്ടസിനെ നിരീക്ഷിക്കാൻ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തിയരുന്നു. രണ്ട് വർഷത്തോളം ഇയാൾ ഹെർണാണ്ടസിന് പിന്നാലെയായിരുന്നു. അതിനിടയിൽ പുതിയ ഫെയ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ച് കുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക മെഷീൻ ലേണിങ് സംവിധാനവും വികസിപ്പിച്ചു.

ഹാക്കിങ് ടൂൾ ഉപയോഗം ഹെർണാണ്ടസിന്റെ കേസിൽ അംഗീകരിക്കാവുന്നതാണെങ്കിലും ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സ്വകാര്യത ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ടെയ്ൽ ഓഎസിന്റെ ഉപയോക്താക്കളാണ്. എഡ്വേർഡ് സ്നോഡനെപ്പോലുള്ളവർ ടെയ്ൽസ് ഓഎസിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചവരാണ്. ഫേസ്‌ബുക്ക് എഫ്ബിഐക്ക് കൈമാറിയ ഹാക്കിങ് ഉപകരണം ഹെർണാണ്ടസിന് മാത്രമല്ല ആർക്കുമെതിരായി ഉപയോഗിക്കാനാകും എന്നതാണ് വസ്തുത. ഇത് ആശങ്ക ഉയർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP