Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലെസ്റ്ററിലെ ഇന്ത്യൻ വസ്ത്രവ്യാപര യൂണിറ്റുകൾ പതിവുപോലെ തുണി നിർമ്മാണം തുടരുന്നു; രോഗവ്യാപനം ഭയന്ന് അധികൃതർ; പാവങ്ങളായ ഇന്ത്യൻ-ബംഗ്ലാദേശി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതിന്റെ ദയനീയ കാഴ്‌ച്ചകൾ പുറത്ത്; എന്തുകൊണ്ട് ഏഷ്യാക്കാർ കൂടുതലായി കൊറോണക്ക് കീഴടങ്ങുന്നു എന്ന ചോദ്യത്തിനും ലെസ്റ്ററ്റ് തന്നെ ഉത്തരം

ലെസ്റ്ററിലെ ഇന്ത്യൻ വസ്ത്രവ്യാപര യൂണിറ്റുകൾ പതിവുപോലെ തുണി നിർമ്മാണം തുടരുന്നു; രോഗവ്യാപനം ഭയന്ന് അധികൃതർ; പാവങ്ങളായ ഇന്ത്യൻ-ബംഗ്ലാദേശി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതിന്റെ ദയനീയ കാഴ്‌ച്ചകൾ പുറത്ത്; എന്തുകൊണ്ട് ഏഷ്യാക്കാർ കൂടുതലായി കൊറോണക്ക് കീഴടങ്ങുന്നു എന്ന ചോദ്യത്തിനും ലെസ്റ്ററ്റ് തന്നെ ഉത്തരം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒരായിരം ജീവനുകൾ പൊലിഞ്ഞാലും ഇനിയും സാമ്പത്തികനഷ്ടം സഹിക്കാൻ കഴിയില്ലെന്നാണ് ലെസ്റ്ററിൽ വസ്ത്രനിർമ്മാണ കമ്പനിയുടമകൾ പറയുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തനം തുടരുകയാണവർ. കൊറോണ വ്യാപനം ശക്തമായതിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ നിരവധി വസ്ത്ര നിർമ്മാണ കമ്പനികളാണ് ഉള്ളത്. ഹൈസ്ട്രീറ്റിലേക്കും മറ്റ് പല ഓൺലൈൻ ഷോപ്പുകളിലേക്കും ആവശ്യമായ വസ്ത്രങ്ങൾ നിർമ്മിക്കുന്നത് ഇവിടെയാണ്. അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ചുള്ളവ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് ലംഘിച്ച്, ലോക്ക്ഡൗണിന്റെ ആദ്യ ദിവസം ഈ യൂണിറ്റുകൾ എല്ലാം തന്നെ തുറന്നു പ്രവർത്തിച്ചിരുന്നു.

ആദ്യം രാജ്യവ്യാപകമായ ലോക്ക്ഡൗൺ നിലനിന്നുരന്നപ്പോഴും യൂണിറ്റുകൾ ഭാഗികമായി പ്രവർത്തിച്ചിരുന്നു എന്നാണ് പല കമ്പനിയുടമകളും പറയുന്നത്. മാത്രമല്ല, അവർക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിനു മുൻപ് തന്നെ അവർ തുറന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. സുരക്ഷാ കവചങ്ങളില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ജോലിചെയ്യുന്ന, ഈ വസ്ത്രനിർമ്മാണ യൂണിറ്റുകളിലെ തൊഴിലാളികളുടെ ദയനീയ സാഹചര്യമാണ് കൊറോണ വ്യാപനം ഉണ്ടാകാൻ ഒരു കാരണം എന്നാണ് അധികാരികൾ പറയുന്നത്. മതിയായ വായുസഞ്ചാരമില്ലാത്ത കുടുസ്സായ ഫാക്ടറികളിൽ മണിക്കൂറുകളോളമാണ് ഈ തൊഴിലാളികൾക്ക് കഴിയേണ്ടി വരുന്നത്. ഇത് തന്നെ കൊറോണ ബാധ ഏൽക്കാൻ മതിയായ കാരണമാണ്,

ഫാക്ടറികൾ അടയ്ക്കുന്നത് സംബന്ധിച്ച് പ്രാദേശിക അധികൃതരിൽ നിന്നും ഇനിയും വ്യക്തമായ ഒരു നിർദ്ദേശം ലഭിച്ചിട്ടില്ല എന്നാണ് ചില കമ്പനിയുടമകൾ പറയുന്നത്. എന്തായാലും ആദ്യ ലോക്ക്ഡൗണിൽ തന്നെ കനത്ത സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്നതിനാൽ ഇനിയും അടച്ചിടാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ അധികാരികൾ പറഞ്ഞാലും ഇവ തുറന്നു പ്രവർത്തിക്കുമെന്നും അവർ പറയുന്നു.

ഈ ജോലി സാഹചര്യത്തോടൊപ്പം സാംസ്‌കാരികവും, ആരോഗ്യപരവും സാമ്പത്തിക പരവുമായ ഘടകങ്ങൾ, ചെറിയ വീടുകളിൽ താമസിക്കേണ്ടിവരുന്ന ഏഷ്യൻ വംശജരും കറുത്തവർഗ്ഗക്കാരും മറ്റു വംശീയ ന്യുനപക്ഷങ്ങളും ഉൾപ്പടെയുള്ളവരുടെ ജീവിത സാഹചര്യം എന്നിവയാണ് ലെസ്റ്ററിൽ വീണ്ടും കൊറോണാ വ്യാപനം ശക്തമാകാൻ കാരണമെന്നാണ് ഇവിടെത്തെ കൗൺസിലർ പറയുന്നത്. ലോക്ക്ഡൗൺ സമയത്തും പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യേണ്ടി വന്നതും ദയനീയ മായ സാഹചര്യങ്ങളിൽ തൊഴിലെടുക്കേണ്ടി വന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടി.

60 ശതമാനത്തോളം സൗത്ത് ഏഷ്യൻ വംശജരുള്ള നോർത്ത് എവിങ്ടൺ വാർഡിലാണ് ഏറ്റവുമധികം കൊറോണ ബാധിതരുള്ളത്. പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇവിടെനിന്നു തന്നെ. വായുസഞ്ചാരം കുറഞ്ഞ മുറികളോടു കൂടിയ വീടുകൾ നിരവധി കമ്പനികൾ, ആരാധനാലയങ്ങൾ എന്നിവ തിങ്ങിനിറഞ്ഞ് ഈ വാർഡിലെ കൗൺസിലർ രശ്മികാന്ത് ജോഷി പറയുന്നത്, യുവാക്കളുടെ നിരുത്തരവാദപരമായ പെരുമാറ്റവും ഈ വ്യാപനത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നു എന്ന് പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത സാധാരണ തൊഴിലാളികൾക്ക് സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും മനസ്സിലാകാത്തതും ഒരു പ്രശ്നമാണെന്ന് ജോഷി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഈ വംശജരുടെ ഇടയിൽ അധികമായി കാണപ്പെടുന്ന പ്രമേഹവും ഒരു കാരണമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP