Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശ്വാസത്തിന് എതിരായതിനാൽ ജോലിക്കിടെ മദ്യം നൽകാൻ വിസമ്മതിച്ചു; എക്സ്‌പ്രസ് ജെറ്റ് ജീവനക്കാരിക്കു സസ്‌പെൻഷൻ

വിശ്വാസത്തിന് എതിരായതിനാൽ ജോലിക്കിടെ മദ്യം നൽകാൻ വിസമ്മതിച്ചു; എക്സ്‌പ്രസ് ജെറ്റ് ജീവനക്കാരിക്കു സസ്‌പെൻഷൻ

മിഷിഗൺ: വിശ്വാസത്തിന് എതിരായതിനാൽ ജോലിക്കിടെ മദ്യം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ വിമാനകമ്പനി അധികൃതർ സസ്‌പെൻഡ് ചെയ്തു. ഇസ്ലാം മതവിശ്വാസിയായ കാരി സ്റ്റാൻലി എന്ന യുവതിയെയാണ് എക്സ്‌പ്രസ് ജെറ്റ് അധികൃതർ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മൂന്നുവർഷമായി എക്സ്‌പ്രസ് ജെറ്റിൽ ജീവനക്കാരിയാണ് കാരി. രണ്ടു വർഷം മുമ്പ് ഇവർ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.

ഇസ്‌ലാം മതം സ്വീകരിച്ചിട്ട് രണ്ടു വർഷമായെങ്കിലും ഈ അടുത്ത കാലത്താണ് ശരീഅത്ത് പ്രകാരം മദ്യം നൽകുന്നതും കുടിക്കുന്നതും മതം നിരോധിച്ചിരിക്കുന്നുവെന്ന് താൻ മനസ്സിലാക്കിയതെന്ന് അവർ പറഞ്ഞു. ഇതെത്തുടർന്നാണ് മദ്യം വിളമ്പാൻ വിസമ്മതിച്ചത്.

അത്തരം ജോലികളിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ തന്നെ സഹപ്രവർത്തകർക്കൊപ്പം ഡ്യൂട്ടിയിൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ ജൂണിൽ തന്നെ അവർ മേലുദ്യോഗസ്ഥന് അപേക്ഷ നൽകിയിരുന്നു. മദ്യം ആവശ്യമുള്ള യാത്രക്കാർക്ക് അത് നൽകാൻ സഹപ്രവർത്തരുടെ സഹായം തേടാനായിരുന്നു അവർ അത്തരത്തിൽ ഒരു അപേക്ഷ നൽകിയത്.

എന്നാൽ, മറ്റൊരു ജീവനക്കാരന്റെ പരാതിയെ തുടർന്ന് ആഗസ്റ്റിൽ ഇവരെ എക്സ്‌പ്രസ് ജെറ്റ് അധികൃതർ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർക്ക് മദ്യം വിളമ്പാൻ കാരി തയ്യാറാകുന്നില്ലെന്നായിരുന്നു സഹപ്രവർത്തകന്റെ പരാതി. കാരി ശിരോവസ്ത്രം ധരിക്കുന്നതും കയ്യിൽ എപ്പോഴും വിദേശഭാഷയിലുള്ള ഒരു പുസ്തകം കൊണ്ടുനടക്കുന്നുവെന്നും പരാതിയിലുണ്ടായിരുന്നു.

സസ്‌പെൻഡ് ചെയ്തതിനുശേഷം കമ്പനി അധികൃതർക്കെതിരെ പരാതി നൽകുകയായിരുന്നു കാരി. തന്നോട് കമ്പനി അധികൃതർ ജോലിയിൽ വിവേചനം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെ വിശ്വാസത്തിനനുസരിച്ചുള്ള താമസസ്ഥലം പോലും കമ്പനി ഏർപ്പാടാക്കി നൽകിയില്ലെന്നും കാരി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP