Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വൻതോതിൽ ലഹരിവസ്തുക്കൾ കടത്തി; രണ്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ

വൻതോതിൽ ലഹരിവസ്തുക്കൾ കടത്തി; രണ്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മസ്‌കറ്റ്: വൻതോതിൽ ലഹരിവസ്തുക്കൾ കടത്തിയ രണ്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിലായി. ഒമാൻ മുസന്ദം ഗവർണറേറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് ബോട്ടുകളിലായി കള്ളക്കടത്ത് നടത്തിയ ഏഷ്യൻ സ്വദേശികളെയാണ് റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച പിടികൂടിയത്. 20 കിലോഗ്രാമിൽ കൂടുതൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. 15 കിലോഗ്രാം ക്രിസ്റ്റൽ മെത്തും, 5.8 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തവയിലുണ്ട്. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ച് മയക്കുമരുന്ന് വിൽപ്പനയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP