Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

വൻതോതിൽ മദ്യം നിർമ്മിച്ച് കച്ചവടം നടത്തിയത് വിസാ കാലവധി തീർന്ന സംഘം; പ്രതികളെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്

വൻതോതിൽ മദ്യം നിർമ്മിച്ച് കച്ചവടം നടത്തിയത് വിസാ കാലവധി തീർന്ന സംഘം; പ്രതികളെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: വൻതോതിൽ മദ്യം നിർമ്മിച്ച് വിതരണം ചെയ്ത സംഘം സൗദി അറേബ്യയിൽ അറസ്റ്റിൽ. വിദേശികളായ ആളുകളാണ് മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയത്. അൽഹറാസാത്ത് ഡിസ്ട്രിക്ടിൽ മദ്യം നിർമ്മിച്ച് വിതരണം ചെയ്തതിനാണ് ഇവർ പിടിയിലായത്. അനധികൃത താമസക്കാരായ വിദേശികളാണ് വൻതോതിൽ മദ്യം നിർമ്മിച്ചത്. ഇതേ തുടർന്ന് ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിതരണത്തിന് തയ്യാറാക്കിയ മദ്യശേഖരവും വാഷും മദ്യം നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. പ്രതികൾക്കെതിരെ സുരക്ഷാ വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP