Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമവിരുദ്ധമായി നിരവധി തവണ ഗർഭഛിദ്രം നടത്തി; പ്രവാസി വനിതാ ഡോക്ടർ അറസ്റ്റിൽ

നിയമവിരുദ്ധമായി നിരവധി തവണ ഗർഭഛിദ്രം നടത്തി; പ്രവാസി വനിതാ ഡോക്ടർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

റിയാദ്: നിയമവിരുദ്ധമായി നിരവധി തവണ ഗർഭഛിദ്രം നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിലായി. ആരോഗ്യകാര്യ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഡോക്ടറുടെ പ്രവർത്തനങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.

സൗദി അറേബ്യയിലെ താഇഫിലാണ് സംഭവം. അനധികൃതമായി ഇവർ നടത്തിയിരുന്ന ഒരു സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് ഗർഭഛിദ്രം നടത്തിയിരുന്നത്. അടിസ്ഥാന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത ക്ലിനിക്കിൽവച്ചായിരുന്നു ഗർഭഛിദ്രം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇത് രോഗികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായിരുന്നു. ഒപ്പം രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥ ഗർഭഛിദ്രം നടത്താനെന്ന വ്യാജേന ഡോക്ടറെ സമീപിക്കുകയായിരുന്നു. ഇവരുമായി സംസാരിച്ച് ഗർഭഛിദ്രം നടത്താമെന്ന് ഡോക്ടർ സമ്മതിച്ചു. തുടർന്ന് പൊലീസ്, ആരോഗ്യ വിഭാഗങ്ങൾ സ്ഥലത്തെത്തി ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർ നടപടികൾ സ്വീകരിക്കാൻ ഡോക്ടറെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ആരോഗ്യ സ്ഥാപനത്തിനുമെതിരായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഗർഭഛിദ്രം നടത്താനാവശ്യമായ ഉപകരണങ്ങൾ, മെഡിക്കൽ ഉപയോഗത്തിന് യോഗ്യമല്ലാത്ത മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ആരോഗ്യ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുമെന്ന് താഇഫ് ഹെൽത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP