Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു; മാത്യു വർഗീസ് മരിച്ചത് റോയൽ ഹോസ്‍പിറ്റലിൽ ചികിത്സയിലിരിക്കെ

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു; മാത്യു വർഗീസ് മരിച്ചത് റോയൽ ഹോസ്‍പിറ്റലിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

മസ്‍കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു. കോഴിക്കോട് സ്വദേശി മാത്യു വർഗീസാണ് മരിച്ചത്. റോയൽ ഹോസ്‍പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മസ്‍കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മാത്യു വർഗീസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് അടിയന്തര ചികിത്സക്കായി റോയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ റോയൽ ആശുപത്രിയിൽ നഴ്‍സാണ്. ബംഗളുരുവിൽ വിദ്യാർത്ഥിയായ മൂത്ത മകൾ വ്യാഴാഴ്‍ചയാണ് നാട്ടിലേക്ക് പോയത്. രണ്ടാമത്തെ മകൻ നാട്ടിലാണ്. ഇളയ മകൾ വാദി കബീർ ഇന്ത്യൻ സ്‍കൂളിൽ പഠിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP