Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രീസ്, ഇറ്റലി, സ്‌പെയിൻ, പോർട്ടുഗൽ, അയർലണ്ട്, സൈപ്രസ്..ബ്രിട്ടന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കുന്ന രാജ്യങ്ങൾ ഇവ; യൂറോപ്യൻ യൂണിയനും യൂറോയ്ക്കും ഇനി ആയുസ് പരമാവധി പത്ത് വർഷം കൂടി മാത്രം

ഗ്രീസ്, ഇറ്റലി, സ്‌പെയിൻ, പോർട്ടുഗൽ, അയർലണ്ട്, സൈപ്രസ്..ബ്രിട്ടന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കുന്ന രാജ്യങ്ങൾ ഇവ; യൂറോപ്യൻ യൂണിയനും യൂറോയ്ക്കും ഇനി ആയുസ് പരമാവധി പത്ത് വർഷം കൂടി മാത്രം

ഴിഞ്ഞ ജൂൺ 23ന് റഫറണ്ടം നടത്തി ബ്രെക്‌സിറ്റിലൂടെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിനുള്ള നിർണായ തീരുമാനമെടുത്തപ്പോൾ തന്നെ യൂറോപ്യൻ യൂണിയന്റെ അടിത്തറ ഇളകാൻ തുടങ്ങിയിരുന്നു. അതിനെ തുടർന്ന് മറ്റ് ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഈ കൂട്ടായ്മയിൽ നിന്നും വിട്ട് പോകാനൊരുങ്ങുന്നുവെന്ന ആശങ്കയും ശക്തമായിരുന്നു. എന്നാൽ അതിന് അടിവരയിടുന്ന തരത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ഗ്രീസ്, ഇറ്റലി, സ്‌പെയിൻ, പോർട്ടുഗൽ, അയർലണ്ട്, സൈപ്രസ്..തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ യൂറോപ്യൻ യൂണിയനും യൂറോയ്ക്കും ഇനി ആയുസ് പരമാവധി പത്ത് വർഷം കൂടി മാത്രമായിരിക്കും.ഈ ആറ് രാജ്യങ്ങളിലെ സാഹചര്യത്തെ ഒന്ന് അവലോകനം ചെയ്യുകയാണിവിടെ.

ഗ്രീസ്

ഗ്രീസിൽ കഴിഞ്ഞ ഏഴ് വർഷങ്ങളിലായി കടുത്ത സാമ്പത്തിക ദുരന്തങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഇത് ഇതിന്റെ മൂന്നാമത്തെ എയ്ഡാണ് സ്വീകരിച്ച് വരുന്നത്. യൂണിയൻ തങ്ങളുടെ രാജ്യത്തെ അടിച്ചമർത്തി നരകിപ്പിക്കുകയാണെന്ന ആരോപണം ഗ്രീസിലെ നിരവധി രാഷ്ട്രീയക്കാർക്കും പൗരന്മാർക്കുമുണ്ട്. യൂണിയനെ അനുസരിച്ചില്ലെങ്കിൽ ഈ ഗതി വരുമെന്ന് ഉദാഹരിച്ച് മറ്റ് അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പേകാനാണ് ബ്രസൽസ് തങ്ങളെ ഉപയോഗിക്കുന്നതെന്ന മുറുമുറുപ്പും ഗ്രീസുകാർക്കുണ്ട്. ഇതിനെ തുടർന്ന് യൂണിയൻ വിട്ട് പോകണമെന്ന വികാരം ഗ്രീസിൽ അതിശക്തമായി ഉയരുന്നുണ്ട്. ഇവിടുത്തെ ഗവൺമെന്റിനെ അടിച്ചമർത്തുന്നതിൽ മാത്രമാണ് യൂണിയന് താൽപര്യമെന്ന് ഗ്രീസിലെ മുൻ ധനകാര്യമന്ത്രിയായ യാനിസ് വറൗഫാകിസ് ആരോപിക്കുകയും ചെയ്തിരുന്നു.

ഇറ്റലി

റ്റവും കൂടുതൽ കടബാധ്യതയുള്ള യൂണിയൻ രാജ്യമാണ് ഇറ്റലി. ഇവിടെയും യൂണിയൻ വിരുദ്ധ വികാരം ശക്തമാണ്. ഇൻസെന്റീവുകൾ അനുവദിക്കപ്പെട്ടില്ലെങ്കിൽ ഇവിടെ ഗൗരവപരമായ വളർച്ചയുണ്ടാകുന്നതിന്റെ യാതൊരു വിധത്തിലുമുള്ള സൂചനകളുമില്ല. കുറഞ്ഞ പലിശനിരക്കും എണ്ണവിലകളും രാജ്യത്തിന്റെ സ്ഥിതി പരിതാപജനകമാവുകയും കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ചാ നിരക്ക് വെറും ഒരു ശതമാനത്തിൽ താഴെയെത്തുകയും ചെയ്തിരുന്നു. ഇതിനിടെയും യൂറോപ്യൻ കമ്മീഷൻ വർധിച്ച സമ്മർദമാണ് ഇറ്റലിക്ക് മേൽ ചുമത്തുന്നത്.സാമ്പത്തിക തകർച്ചയ്ക്ക് വിധേയമാവുകയോ യൂറോസോൺ വിട്ട് പോവുകയോ എന്നിങ്ങനെ രണ്ട് മാർഗങ്ങളാണ് ഇറ്റലിക്ക് മുന്നിൽ ഇപ്പോഴുള്ളത്.

സ്‌പെയിൻ

സ്‌പെയിൻ കടുത്തതൊഴിലില്ലായ്മ കാരണം വീർപ്പ് മുട്ടുന്ന അവസ്ഥയിലാണ്. ഇവിടുത്തെ മിക്ക ജോലികളും താൽക്കാലികമാണ്. സാമ്പത്തിക അസ്ഥിരത പരക്കെ നടമാടുന്നുമുണ്ട്. യൂറോപ്യൻ യൂണിയൻ അനുവദിച്ചതിനേക്കാൾ വളരെ ഉയർന്ന കടമാണ് നിലവിൽ സ്‌പെയിനിനുള്ളത്. ഇതിനാൽ യൂണിയൻ വിട്ട് പോകണമെന്ന ആവശ്യം സ്‌പെയിനിലും ശക്തമാണ്.

അയർലണ്ട്

ബ്രെക്‌സിറ്റിന്റെ പ ശ്ചാത്തലത്തിൽ ബ്രിട്ടൻ യൂണിയനുമായി നടത്തുന്ന വിലപേശലിനെ മറ്റേതൊരു രാജ്യത്തേക്കാളും ഉത്കണ്ഠയിൽ വീക്ഷിക്കുന്നത് അയർലണ്ടാണ്. അത് തങ്ങളെ അത്യധികമായി സ്വാധിനിക്കുമെന്നവർ ഭയപ്പെടുന്നുണ്ട്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് അയർലണ്ട് നിലകൊള്ളുന്നത് എന്നതിനാലാണിത്.യൂണിയനൊപ്പം വെളിയിൽ പോയി ബ്രിട്ടനൊപ്പം നിന്നാൽ മാത്രമേ രാജ്യത്തിന് പ ുരോഗതി ഉണ്ടാവുകയുള്ളൂ എന്നാണ് ഇവിടുത്തെ അയർക്‌സിറ്റ് ക്യാമ്പയിൻകാർ വാദിക്കുന്നത്.

പോർട്ടുഗൽ

യൽ രാജ്യമായ സ്‌പെയിനിനെ പോലെ തന്നെ പോർട്ടുഗലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ കഴിഞ്ഞ വർഷം നേരിട പുരോഗതിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് തൊഴിലില്ലായ്മ കുറയുകയും സാമ്പത്തിക വ്യവസ്ഥ ചെറുതായി വളരുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്തിന്റെ കടം റെക്കോർഡ് ഉയരത്തിലാണ് നിലകൊള്ളുന്നത്. ഇത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ യൂണിയന് പുറത്ത് പോകുന്നതാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് പോർട്ടുഗൽ തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല.

സൈപ്രസ്

ഗ്രീസിനെ പോലെ സാമ്പത്തിക തകർച്ചയെ നേരിടുന്നില്ലെങ്കിലും സൈപ്രസിന്റെ സ്ഥിതിയും മെച്ചമല്ല. മൂലധനനിയന്ത്രണം നിർബന്ധിത പരിഷ്‌കാരങ്ങൾ തുടങ്ങിയവയിലൂടെയാണ് സൈപ്രസ് പിടിച്ച് നിൽക്കുന്നത്.ഇവിടുത്തെ ബാങ്കുകൾ അതിജീവിച്ചെങ്കിലും ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയാണ് ഇവിടെ നേരിടുന്നത്. വീട് വാടക കൊടുക്കാനോ ഹീറ്റിംഗിനോ പണമില്ലാതെ വലയുന്ന നിരവധി പേർ രാജ്യത്തുണ്ട്. ഈ ഒരു സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ വിട്ട് പോകണമെന്ന വാദം രാജ്യത്ത് ശക്തമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP