Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ വിമാനം തകർന്നു വീണു; അപകടത്തിൽപെട്ടത് എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്നും പറന്നുയർന്ന ബോയിങ് 737 ജെറ്റ് വിമാനം; അപകടമുണ്ടായത് പറന്നുയർന്ന് ആറ് മിനിട്ടിനകം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് അധികൃതർ

157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ വിമാനം തകർന്നു വീണു; അപകടത്തിൽപെട്ടത് എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്നും പറന്നുയർന്ന ബോയിങ് 737 ജെറ്റ് വിമാനം; അപകടമുണ്ടായത് പറന്നുയർന്ന് ആറ് മിനിട്ടിനകം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

നെയ്‌റോബി: 157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട യാത്രാവിമാനം തകർന്നു വീണു. എത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737 ജെറ്റ് വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണത്. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം. വിമാനം പറന്നുയർന്ന് ആറ് മിനിട്ടിനകം തകർന്നു വീഴുകയായിരുന്നന്നാണ് അധികൃതർ നൽകുന്ന വിവരം.

എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് നെയ്‌റോബിയിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ആഡിസ് അബാബയിൽ നിന്നും 50 കിലോ മീറ്റർ മാറി ബിഷോഫ്തു- ഡെബ്രേ സെയിത്ത് എത്തീ സ്ഥലങ്ങൾക്ക് മധ്യേയാണ് വിമാനം തകർന്ന് വീണത്.

149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ' പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു.

എന്നാൽ പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും എത്ര പേർ മരിച്ചുവെന്നും രക്ഷപെട്ടെന്നുമുള്ള കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം വിമാനങ്ങള് സർവീസ് നടത്തുന്നത് എത്യോപ്യൻ എയർലൈൻസിന്റെതാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 10.6 മില്യണിലധികം യാത്രക്കാരാണ് എത്യോപ്യൻ എയർലൈൻസിൽ യാത്ര ചെയ്തത്. 2010 ജനുവരിയിലും സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. ബ്യൂറെറ്റിൽ നിന്നും വിമാനം പറന്നുയർന്ന് നിമിങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. അന്ന് അപകടത്തിൽ 90 പേരാണ് മരിച്ചത്.

എത്യോപ്യൻ എയർലൈൻസിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവുമധികം യാത്രക്കാർ മരിച്ചത് 1996 നവംബറിൽ വിമാനം ഭീകരർ തട്ടിയെടുത്ത ശേഷം ഇടിച്ചു തകർത്ത് അപകടത്തിലാണ്. ആഡിസ് അബാബയിൽ നിന്നും നെയ്‌റോബിയിലേക്ക് പോയ വിമാനമായിരുന്നു ഇത്. ഇന്ധനം തീർന്നതിനാൽ വിമാനം കടലിലിൽ അടിയന്തരമായി ഇറക്കി 123 യാത്രക്കാർ കൊല്ലപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.  അന്ന് 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP