Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിറിയയിൽ സൈനിക നീക്കം ശക്തമാക്കി തുർക്കി; സിറിയ ആക്രമണം തടസപ്പെടുത്തിയാൽ യുറോപ്പിലേക്ക് അഭയാർത്ഥികളെ അയക്കുമെന്ന് എർദോഗന്റെ ഭീഷണി; 174 ഭീകരരെ വധിച്ചെന്ന് അവകാശ വാദം; യൂറോപ്യൻ നേതാക്കളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എർദോഗന് മുന്നറിയിപ്പ് നൽകി

സിറിയയിൽ സൈനിക നീക്കം ശക്തമാക്കി തുർക്കി; സിറിയ ആക്രമണം തടസപ്പെടുത്തിയാൽ യുറോപ്പിലേക്ക് അഭയാർത്ഥികളെ അയക്കുമെന്ന് എർദോഗന്റെ ഭീഷണി; 174 ഭീകരരെ വധിച്ചെന്ന് അവകാശ വാദം; യൂറോപ്യൻ നേതാക്കളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എർദോഗന് മുന്നറിയിപ്പ് നൽകി

മറുനാടൻ ഡെസ്‌ക്‌

തുർക്കിയുടെ സൈനിക നടപടിയെ തടസ്സപ്പെടുത്തിയാൽ സിറിയൻ അഭയാർഥികളെ യൂറോപ്പിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയിബ എർദോഗാന്റെ ഭീഷണി. 36 ലക്ഷം അഭയാർഥികളാണ് തുർക്കിയിലുള്ളത്.അതേസമയം സിറിയയിൽ സൈനിക നീക്കം ശക്തമാക്കി തുർക്കി. 174 ഭീകരരെ വധിച്ചതായി തുർക്കി അവകാശപ്പെട്ടു. പ്രദേശത്ത് സംഘർഷം രൂക്ഷമായതോടെ ആയിരങ്ങളാണ് വീട് വിട്ട് പലായനം ചെയ്യുന്നത്.

ഹേ യൂറോപ്പ്, ഉണരുക. ഞാൻ വീണ്ടും പറയുന്നു: ഞങ്ങളുടെ പ്രവർത്തനം തടസപ്പെടുത്താൻ നിങ്ങൾ ശ്രമിച്ചാൽ, ഞങ്ങളുടെ ചുമതല വളരെ ലളിതമാണ്: ഞങ്ങൾ വാതിലുകൾ തുറന്ന് 3.6 ദശലക്ഷം കുടിയേറ്റക്കാരെ അങ്ങോട്ടേക്ക് അയയ്ക്കും, 'എർദോഗൻ വ്യാഴാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

തുർക്കിയുടെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. വടക്കൻ സിറിയയിലെ അതിർത്തി പ്രദേശങ്ങളിലാണ് തുർക്കി കര വ്യോമ ആക്രമണങ്ങൾ നടത്തുന്നത്. ആക്രമണത്തിൽ 174 ഭീകരരെ വധിച്ചതായി തുർക്കി അവകാശപ്പെട്ടു. അതിർത്തിയിൽ നിന്ന് കുർദുകളെ ഉന്മൂലനം ചെയ്ത് സുരക്ഷാ മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തുർക്കി പ്രസിഡന്റ്  ഉർദുഗാൻ പറഞ്ഞു.

അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷമായതോടെ പതിനായിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നത്. അതേ സമയം തുർക്കിയുടെ ആക്രമണത്തിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. യു.എന്നും യൂറോപ്യൻ രാജ്യങ്ങളും പ്രശ്‌നത്തിൽ ഉടൻ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുർക്കി സംയമനം പാലിക്കണമെന്നും പ്രദേശത്തെ മനുഷ്യ ജീവിതം ദുസ്സഹമാക്കരുതെന്നും നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോലൻബർഗ് ആവശ്യപ്പെട്ടു. തുർക്കിയുടെ ആക്രമണത്തെ അപലപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുർദുകൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എർദോഗന് മുന്നറിയിപ്പ് നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP