Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് പിഴ; നിര്‌ദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ  

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് (9.5 ലക്ഷം രൂപ) വരെ പിഴ ഈടാക്കുമെന്ന് സർക്കാർ. കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ സ്വയം ക്വാറന്റൈൻ പോകണം. നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴയിടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

സെപ്റ്റംബർ 28 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1,000 പൗണ്ട് പിഴ ഈടാക്കും. കുറ്റമാവർത്തിച്ചാൽ പിഴ 10,000 പൗണ്ടായി ഉയരും. ക്വാറന്റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ 500 പൗണ്ട് അധിക ആനുകൂല്യം നൽകുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.

ബ്രിട്ടണിൽ 390,358 പേർക്ക് ഇതുവരെ രോഗം ബാധിക്കുകയും 41,759 പേർ മരിക്കുകയും ചെയ്തു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുകയാണ്. യുകെ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ് തുടങ്ങി എട്ടു ദിവസവും രോഗികളുടെ എണ്ണം ഉയരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP