Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിറിയയിൽ നിന്നും ഐഎസിനെ തുടച്ചു നീക്കാനുള്ള ഓപ്പറേഷൻ 'അവസാന ഘട്ടത്തിലേക്കെന്ന്' സൂചന; സിറിയൻ ഡെമോക്രാറ്റിക്ക് സേന ഞായറാഴ്‌ച്ച മാത്രം നടത്തിയ പോരാട്ടത്തിൽ കീഴടങ്ങിയത് ഭീകരരും കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിന് പേർ; ഇതുവരെ 3000 ഐഎസ് ഭീകരർ കീഴടങ്ങിയെന്ന് എസ്ഡിഎഫ് വക്താവിന്റെ ട്വീറ്റ്; വേണ്ടവർക്ക് കീഴടങ്ങാമെന്നും സേനയുടെ സന്ദേശം

സിറിയയിൽ നിന്നും ഐഎസിനെ തുടച്ചു നീക്കാനുള്ള ഓപ്പറേഷൻ 'അവസാന ഘട്ടത്തിലേക്കെന്ന്' സൂചന; സിറിയൻ ഡെമോക്രാറ്റിക്ക് സേന ഞായറാഴ്‌ച്ച മാത്രം നടത്തിയ പോരാട്ടത്തിൽ കീഴടങ്ങിയത് ഭീകരരും കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിന് പേർ; ഇതുവരെ 3000 ഐഎസ് ഭീകരർ കീഴടങ്ങിയെന്ന് എസ്ഡിഎഫ് വക്താവിന്റെ ട്വീറ്റ്; വേണ്ടവർക്ക് കീഴടങ്ങാമെന്നും സേനയുടെ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

ബഗൗസ് (സിറിയ) : ഭീകരതയുടെ പര്യായമായ ഐഎസ് എന്ന പേര് പോലും ലോകം ഓർക്കാത്ത വിധം അതിനെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സിറിയയിൽ പുരോഗമിക്കുന്നത്. ഐഎസിന്റെ സിറിയയിലുള്ള അവസാനത്തെ താവളവും ഇല്ലാതാക്കുന്നുവെന്ന് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് ഇത് അടിവരയിടുന്നതാണ്. അമേരിക്കയുടെ പിന്തുണയോടെ ഐഎസ് താവളമായ ബഗൗസ് തിരിച്ചു പിടിക്കാനുള്ള ശ്രമം സിറിയൻ ഡെമോക്രാറ്റിക്ക് സേന ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച ആരംഭിച്ചിരുന്നു. ഈ പോരാട്ടത്തിൽ ഐഎസ് ഭീകരരും അവരുടെ കുടുംബാംഗങ്ങളുമായി കീഴടങ്ങിയത് നൂറുകണക്കിന് ആളുകളാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

എസ്ഡിഎഫ് ഇപ്പോൾ കരമാർഗം ആക്രമണം തടത്തുമ്പോൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര സേന വ്യോമാക്രമണമാണ് ഇവിടെ നടത്തുന്നത്. ഐഎസ് എന്ന സംഘടനയെ അപ്പാടെ ഇല്ലാതാക്കുന്നതിനായി സിറിയയിലും ഇറാഖിലും കഴിഞ്ഞ നാലു വർഷമായി ശ്രമം തുടരുകയായിരുന്നു. ഈ ശ്രമങ്ങൾക്കാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ബഗൗസ് മാത്രമാണ് ഇപ്പോൾ സിറിയയിൽ ഐഎസിന്റെ അധീനതയിലുള്ളത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയും എസ്ഡിഎഫിന്റെ ഭാഗത്ത് നിന്നും അതിശക്തമായ ആക്രമണമാണ് ഉണ്ടായത്. ഈ ഭാഗത്ത് വൻ സ്‌ഫോടനങ്ങൾ ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ കുർദിഷ് ടിവി കാണിച്ചിരുന്നു.

ഇതിനിടെ എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലിയുടെ ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനോടകെ 3000 ഐഎസ് ഭീകരർ കീഴടങ്ങിയെന്നാണ് അദ്ദേഹം ചൊവ്വാഴ്‌ച്ച ട്വീറ്റ് ചെയ്തത്. വേണ്ടവർക്ക് കീഴടങ്ങാമെന്ന സന്ദേശമാണ് എസ്ഡിഎഫ് നൽകുന്നത്. പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ജിഹാദികളുടെ പരാജയം അടുത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി കുറച്ചു ഐഎസ് ഭീകരർ മാത്രമേ മേഖലയിൽ യുദ്ധം ചെയ്യുന്നുള്ളൂവെന്ന് സഖ്യം വ്യക്തമാക്കി.

ബഗൗസ് ആക്രമിക്കുന്നത് പലവട്ടം നീട്ടിവച്ചിരുന്നു. ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ ആയിക്കോട്ടെയെന്ന സന്ദേശം നൽകിയിരുന്നു. ആയിരക്കണക്കിനുപേർ ഇങ്ങനെ കീഴടങ്ങി. ഇതിനു പിന്നാലെ ഞായറാഴ്ചയാണ് ആക്രമണം കടുപ്പിച്ചത്. ഇതിൽ 25 ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നേരത്തേ 38 പേർ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.അതേസമയം, ഐഎസിന്റെ മുതിർന്ന നേതാക്കളാരുംതന്നെ ബഗൗസിൽ ഇല്ലെന്നാണു യുഎസിന്റെ വിലയിരുത്തൽ. നേരിട്ടുള്ള ആക്രമണം എന്നതിൽനിന്ന് ഗറില്ലാ യുദ്ധരീതിയിലേക്ക് ഐഎസ് പിന്മാറിയിരുന്നു.

ഇതിനു പിന്നാലെ മറ്റെവിടേക്കെങ്കിലും നേതാക്കൾ പോയിരിക്കാമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. കീഴടങ്ങുന്നവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ഐഎസ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് ബഗൗസിലാണെന്നു വ്യക്തമായിട്ടുണ്ട്. ഇവരെ വടക്കു കിഴക്കൻ സിറിയയിലുള്ള അൽ ഹോളിലെ ക്യാംപിലാണ് പാർപ്പിച്ചിരിക്കുന്നത്. 20,000 പേരെ പാർപ്പിക്കാൻ സൗകര്യമുള്ളിടത്ത് നിലവിൽ 66,000 പേരാണുള്ളത്. ഈ ക്യാംപിലേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ മുതൽ ചൊവ്വാഴ്ച വരെ 106 പേരാണ് മരിച്ചത്.ഇതിൽ പലരും കുട്ടികളാണ്. ബഗൗസിൽനിന്ന് അൽ ഹോളിലെത്താൻ 6 മണിക്കൂറെടുക്കും. അതേസമയം, കീഴടങ്ങുന്നവർ മിക്കവരും ഐഎസിനെ തള്ളിപ്പറയാൻ ഒരുക്കമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP