Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരുപത് വയസ്സ് തികയുംമുമ്പ് കീഴടക്കിയത് 48 കൊടുമുടികൾ; അടങ്ങാത്ത പർവ്വതാരോഹണ ക്രയ്‌സുമായി വീണ്ടും ഒറ്റക്കുള്ള യാത്ര തുടർന്നു; ഒടുവിൽ മഞ്ഞ് മൂടിയ പർവ്വത നിരകൾക്കിടയിലേക്ക് യാത്രയായി പത്തൊൻപതുകാരി; യു.എസിലെ പർവ്വതാരോഹകയുടെ മൃതദേഹം കണ്ടെത്തി

ഇരുപത് വയസ്സ് തികയുംമുമ്പ് കീഴടക്കിയത് 48 കൊടുമുടികൾ; അടങ്ങാത്ത പർവ്വതാരോഹണ ക്രയ്‌സുമായി വീണ്ടും ഒറ്റക്കുള്ള യാത്ര തുടർന്നു; ഒടുവിൽ മഞ്ഞ് മൂടിയ പർവ്വത നിരകൾക്കിടയിലേക്ക് യാത്രയായി പത്തൊൻപതുകാരി; യു.എസിലെ പർവ്വതാരോഹകയുടെ മൃതദേഹം കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ:ഇരുപത് വയസ്സ് തികയും മുൻപ് 48 പർവ്വതങ്ങൾ താണ്ടിയ പത്തൊമ്പതുകാരി ഒടുവിൽ മഞ്ഞുവീണ പർവ്വതത്തിന്റെ മടിത്തട്ടിലേക്ക് തന്നെ യാത്രയായി.ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊൻപതുകാരി എമിലി സോറ്റെലോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും കീഴടക്കണമെന്ന ലക്ഷ്യവുമായി പർവതാരോഹണം ആരംഭിച്ച എമിലി ആ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു.ലഫായെറ്റ് കൊടുമുടിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നാണ് എമിലിയുടെ മൃതദേഹം ലഭിച്ചത്.

ഒറ്റയ്ക്കുള്ള യാത്രക്കിടെ വഴി തെറ്റിയതോ കനത്ത മഞ്ഞുവീഴ്ചയുള്ള ലഫായെറ്റിലെ പ്രതികൂല കാലാവസ്ഥയോ ആവാം എമിലിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.വൈറ്റ് പർവതത്തിലെ ഫ്രാങ്കോണിയ നിരയിലാണ് ലഫായെറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്.ഫ്രാങ്കോണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ലഫായെറ്റ്. ഇതേപ്രദേശത്ത് 2021- ലും പർവതാരോഹണത്തിനിടെ എമിലിക്കും സംഘത്തിനും മടക്കയാത്രക്കിടെ വഴിതെറ്റിയതായി സുഹൃത്ത് ബ്രയാൻ ഗാർവേ പറഞ്ഞു.അന്ന് രക്ഷാപ്രവർത്തകർ സംഘത്തെ കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായതായും ബ്രയാൻ കൂട്ടിച്ചേർത്തു. നന്നായി കാറ്റ് വീശുന്ന ദിവസമാണെങ്കിൽ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണെന്നും ബ്രയാൻ പറഞ്ഞു.

കാറ്റും കനത്ത മഞ്ഞും രക്ഷാപ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചതായി എൻ.എച്ച്. ഫിഷ് ആൻഡ് ഗെയിം ലോ എൻഫോഴ്‌സ്മെന്റ് ഡിവിഷൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.നിർഭാഗ്യവശാൽ ബുധനാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് എമിലിയെ കണ്ടെത്താനായത്. വാൻഡർബിൽട്ട് സർവകലാശാലയിലെ ബയോകെമിസ്ട്രി ആൻഡ് കെമിക്കൽ ബയോളജി വിദ്യാർത്ഥിനിയായിരുന്നുഎമിലി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP