Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീലക്കണ്ണുകളും ആരെയും വശീകരിക്കുന്ന പെരുമാറ്റവും ശീലിച്ച ബഹറിനിലെ 28കാരിയായ പത്രപ്രവർത്തകയെ ആറു വയസുള്ള കുഞ്ഞിന്റെ മുമ്പിൽ വച്ച് വെടി വച്ച് കൊന്നത് ആര്? രാജകുടുംബാംഗമെന്ന് ആരോപിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ; ദുരൂഹത ഒഴിയാതെ ഒരു കൊലപാതകം

നീലക്കണ്ണുകളും ആരെയും വശീകരിക്കുന്ന പെരുമാറ്റവും ശീലിച്ച ബഹറിനിലെ 28കാരിയായ പത്രപ്രവർത്തകയെ ആറു വയസുള്ള കുഞ്ഞിന്റെ മുമ്പിൽ വച്ച് വെടി വച്ച് കൊന്നത് ആര്? രാജകുടുംബാംഗമെന്ന് ആരോപിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ; ദുരൂഹത ഒഴിയാതെ ഒരു കൊലപാതകം

ഹറിനിൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലിലെ സ്പോർട്സ് ജേർണലിസ്റ്റായ ഇമാൻ സലെഹി എന്ന 28കാരി വെടിയേറ്റ് മരിച്ചു. ആറ് വയസുള്ള കുഞ്ഞിന്റെ മുമ്പിൽ വച്ച് ഇവരെ ക്രൂരമായി വെടി വച്ച് കൊന്നത് ബഹറിൻ മിലിട്ടറിയിൽ ജോലി ചെയ്യുന്ന ബഹറിൻ രാജകുടുംബാഗമാണെന്ന ആരോപണം ഉന്നയിച്ച് പാശ്ചാത്യമാദ്ധ്യങ്ങൾ രംഗത്തെത്തി. നീലക്കണ്ണുകളും ആരെയും വശീകരിക്കുന്ന പെരുമാറ്റവുമായി ശ്രദ്ധേയയായ മാദ്ധ്യമപ്രവർത്തകയായിരുന്നു ഷിയാ യുവതിയായ ഇമാൻ. ഇതോടെ ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹത വർധിച്ചിരിക്കുകയാണ്. ബഹറിനിലെ റിഫയിൽ ഡിസംബർ 23നായിരുന്നു കൊലപാതകം നടന്നത്. ഇമാന്റെ തലയ്ക്ക് വെടിവച്ചതെന്ന് കരുതുന്ന ഒരാൾ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയിരുന്നു. ഇയാൾ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിനെതിരെ ബഹറിനിൽ കടുത്ത പ്രതിഷേധമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്.

ബഹറിനിലെ രാജകുടുംബത്തിന് ബ്രിട്ടനിലെ രാജകുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ചാൾസ് രാജകുമാരനും ഭാര്യ കാമിലയും നവംബറിൽ ബഹറിൻ സന്ദർശിക്കുകയും ചെയ്തിരുന്നു. ബഹറിനിൽ മനുഷ്യാവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ ഉയർത്തിയ ആശങ്കകൾ ബഹറിൻ രാജകുടുംബത്തിലുള്ളവർ പരിഗണിക്കണമെന്ന് രാജകുമാരന്റെ ക്ലാറൻസ് ഹൗസ് ഇറക്കിയ പ്രസ്താവന ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ബ്രിട്ടൻ ബഹറിനിൽ വിൽക്കുന്ന ആയുധങ്ങൾ വർധിച്ചുവെന്ന് കാംപയിൻ എഗെയിൻസ്റ്റ് ആംസ് ട്രേഡ്(സിഎഎടി) പുറത്തിറക്കിയ റിപ്പോർടത്ട് ഈ വർഷം വെളിപ്പെടുത്തിയിരുന്നു.

ഇമാന്റെ കൊലപാതകത്തിൽ മിലിട്ടറിയിലുള്ള ആളാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ ഇതിൽ രാജാവും ഉൾപ്പെട്ടിരിക്കുമെന്നുറപ്പാണെന്നാണ് ബഹറിൻ സെന്റർ ഫോർ ഹ്യുമൻ റൈറ്റ്സിലെ യൂസിഫ് അൽമുഹ്ഫ്ദാഹ് ആരോപിക്കുന്നത്. ഒരു യുവതി കൊല്ലപ്പെട്ടുവെന്ന വളരെ ചുരുങ്ങിയ പ്രസ്താവന മാത്രമേ ബഹറിൻ ഇന്റീരിയർ മിനിസ്ട്രി ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുള്ളൂ. 34 വയസുള്ള ബഹറിൻ കാരനാണ് ഇമാന്റെ കൊലപാതകിയെന്ന് രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഏജൻസി വെളിപ്പെടുത്തുന്നത്. ഇയാളെ ഉചിതമായ നിയമനടപടികൾക്ക് വിധേയമാക്കുന്നതിനുള്ള പ്രക്രിയകൾ പുരോഗതിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇമാനെ കൊലപ്പെടുത്തിയിരിക്കുന്നത് ദി ഗൾഫ് ഡെയിലി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇമാനെ വെടിവച്ച് കൊന്നത് അൽ ഖലീഫ കുടുംബത്തിലെ അംഗമാണെന്നാണ് ബഹറിൻ വാച്ചിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന അൽമുഹാഫ്ദാഹ് അടക്കമുള്ള ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. ഈ കേസിനോട് പ്രതികരിക്കാൻ ബഹറിൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അഫയേർസ് തയ്യാറായിട്ടില്ല. ഇതിനെ കുറിച്ച് അറിയാൻ ലണ്ടനിലെ ബഹറിൻ എംബസിയെ മാദ്ധ്യമങ്ങൾ സമീപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആംഡ് ഫോഴ്സുകൾ അന്വേഷണം നടത്തി വരുന്നുവെന്നാണ് ബഹറിനിലെ മിലിട്ടറി കോടതികളുടെ തലവനായ ബ്രിഗേഡിയർ ജനറൽ യൂസെഫ് റാഷിദ് ഫ്ലൈഫെൽ പ്രതികരിച്ചിരിക്കുന്നത്. കൊലപാതകി ഇപ്പോഴും കസ്റ്റഡിയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മിലിട്ടറി ട്രിബ്യൂണലുകൾ അടച്ചിട്ട മുറികൾക്കകത്ത് നടക്കുന്നതിനാൽ ഇമാന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുഴിച്ച് മൂടപ്പെടുമെന്നാണ് ആക്ടിവിസ്റ്റുകൾ ഭയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP