Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിഷ്യയുടെ കള്ളക്കഥ കേട്ട് ജോലി രാജി വച്ച് ശുശ്രൂഷിച്ചു; ആഗ്രഹങ്ങൾ നടപ്പിലാക്കാൻ സമ്പാദ്യം മുഴുവൻ ചെലവാക്കി; വ്യാജ കാൻസർ രോഗ കഥ പറഞ്ഞ് അദ്ധ്യാപികയെ പെരുവഴിയിലാക്കിയ പെൺകുട്ടിക്ക് ജയിൽ

ശിഷ്യയുടെ കള്ളക്കഥ കേട്ട് ജോലി രാജി വച്ച് ശുശ്രൂഷിച്ചു;  ആഗ്രഹങ്ങൾ നടപ്പിലാക്കാൻ സമ്പാദ്യം മുഴുവൻ ചെലവാക്കി; വ്യാജ കാൻസർ രോഗ കഥ പറഞ്ഞ് അദ്ധ്യാപികയെ പെരുവഴിയിലാക്കിയ പെൺകുട്ടിക്ക് ജയിൽ

ത്ര ക്രൂരരായാലും രോഗികളോട് ഉദാരമായ സമീപനം കൈക്കൊള്ളാനും മാറാ രോഗത്തിനടിമപ്പെട്ടവരാണെങ്കിൽ അവരുടെ ഏതാഗ്രഹവും കഴിയുന്ന വിധത്തിൽ നടത്തിക്കൊടുക്കാനും മിക്കവരും ശ്രമിക്കാറുണ്ട്. ഇത്തരം മനോഭാവങ്ങളെ പലരും ചൂഷണം ചെയ്യാറുമുണ്ട്. ഇവിടെയിതാ ഒരു വിദ്യാർത്ഥി തനിക്ക് കാൻസറാണെന്ന് അഭിനയിച്ച് അതിന്റെ പേരിൽ അദ്ധ്യാപികയുടെ സഹതാപം പിടിച്ച് പറ്റി തന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചിരിക്കുകയാണ്. ശിഷ്യയുടെ കള്ളക്കഥ കേട്ട് ആ അദ്ധ്യാപിക തന്റെ ജോലി രാജി വച്ച് ശുശ്രൂഷിക്കുകയായിരുന്നു. ശിഷ്യയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ അവർ തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കുകയുമായിരുന്നു. ഇത്തരത്തിൽ വ്യാജ അർബുദ കഥ പറഞ്ഞ അദ്ധ്യാപികയെ പെരുവഴിയിലാക്കിയ വിദ്യാർത്ഥിനിയെ തേടി അവസാനം ജയിൽ ശിക്ഷയെത്തിയിരിക്കുകയാണ്.

49കാരിയായ അദ്ധ്യാപിക സാലി റെറ്റാൽകും 22 കാരിയായ വിദ്യാർത്ഥിനി എലിസ ബിയാൻകോയുമാണ് ഇതിലെ കഥാപാത്രങ്ങൾ.തനിക്ക് അർബുദമാണെന്നും ചികിത്സിക്കാനും മറ്റും പണമില്ലെന്നും നടിച്ച് ബിയാൻകോ സാലിയുടെ അടുത്തെത്തുകയും സഹതാപം പിടിച്ച് പറ്റുകയുമായിരുന്നു. തുടർന്ന് പ്രിയശിഷ്യയെ പരിചരിക്കാനായി സാലി തന്റെ ടീച്ചറുടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. തൽഫലമായി അവരുടെ ദാമ്പത്യ ബന്ധം താറുമാറാകുകയും ചെയ്തു. നിരന്തരം കളവ് പറയുകയും ദയനീയാവസ്ഥ നടിക്കുകയും ചെയ്ത് ബിയാൻകോ തന്റെ സഹതാപം പിടിച്ച് പറ്റുകയായിരുന്നുവെന്നാണ് സാലി ടീച്ചർ വെളിപ്പെടുത്തുന്നത്.

തനിക്ക് കാൻസറാണെന്ന് അഭിനയിച്ച് സാലിയുടെ അടുത്തെത്തിയ ബിയാൻകോ താൻ മുൻ ട്യൂട്ടറെ സ്‌നേഹിക്കുന്നുണ്ടെന്ന് കളവ് പറയുകയും ചെയ്തിരുന്നുവത്രെ. താൻ മൂന്ന് മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്നും അതിനാൽ അത് വരെ തന്നെ ടീച്ചറുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ബിയാൻകോ ആവശ്യപ്പെട്ടിരുന്നത്. തുടർന്നായിരുന്നു സാലി തന്റെ ജോലി രാജി വച്ച് മുഴുവൻ സമയവും ബിയാൻകോയുടെ പരിചരണത്തിനിറങ്ങിയത്. അവസാനത്തെ ആഗ്രഹമന്നെ നിലയിൽ ടീച്ചർ തന്റെ പ്രിയശിഷ്യയെ ചെലവേറിയ ടൂറുകൾക്ക് കൊണ്ടു പോവുകയും ഗുഡ് ബൈ ബർത്ത്‌ഡേ പാർട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ബിയാൻകോയ്ക്ക് വേണ്ടി സാലി പരിധി വിട്ട് പ്രവർത്തിച്ചതിന്റെ പേരിൽ അവരുടെ ഭർത്താവായ റാൾഫ് തെറ്റിപ്പിരിയുകയും ചെയ്തിരുന്നു.ട്രുറോ ക്രൗൺ കോടതിയിലാണ്‌കേസുമായി ബന്ധപ്പെട്ട വിചാരണ നടന്നിരുന്നത്. ജോൺ എന്ന കൺസൾട്ടന്റ് ഫിസിഷ്യൻ ചമഞ്ഞായിരുന്നു ബിയാൻകോ ടീച്ചറുമായി ആദ്യം അടുപ്പം സ്ഥാപിച്ചിരുന്നത്. ഇതിന് വേണ്ടി പുരുഷനാണെന്ന് ചമഞ്ഞ് കൊണ്ടുള്ള ഇ മെയിലുകളയക്കാനും പുരുഷ ശബ്ദത്തിൽ ടീച്ചറോട് ശൃംഗരിക്കാനും ബിയാൻ കോ തയ്യാറായിരുന്നു.

ഇത്തരത്തിൽ ജോൺ ചമഞ്ഞ് സാലിയുമായി അടുത്ത ബിയാൻകോ പിന്നീട് ജോൺ കാൻസർ ബാധിച്ച് മരിച്ചുവെന്ന് സാലിയെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്നായിരുന്നു ബിയാൻകോ സാലിയുടമായി നേരിട്ട് കാണാനെത്തിയത്. തനിക്ക് കാൻസറാണെന്ന് വിശ്വസിപ്പിക്കാൻ റോയൽ കോൺവാൾ ഹോസ്പിറ്റലിൽ രോഗമഭിനയിച്ച് കിടന്ന ബിയാൻകോ അവിടേക്ക് സാലിയെ ക്ഷണിച്ച് വരുത്തുകയായിരുന്നു. സാലിയെ ഇത്തരത്തിൽ വഞ്ചിച്ചതിൽ തനിക്ക് കുറ്റബോധമുണ്ടെന്നാണ് ബിയാൻകോ ഇപ്പോൾ പറയുന്നത്.സാലിയുടെ വീട്ടിൽ സഹതാപം പറഞ്ഞ് കുടിയേറിയ ബിയാൻകോ തുടർന്ന് സാലിയും ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്നതിലും വിജയിക്കുകയായിരുന്നു. ഇത് വളരെ അസാധാരണവും അസ്വസ്ഥതയുളവാക്കുന്നതമായ കേസാണെന്നാണ് ജഡ്ജ് ക്രിസ്റ്റഫർ ഹാർവെ ക്ലാർക്ക് ക്യുസി അഭിപ്രായപ്പെട്ടത്.സാലിയുടെ സഹതാപം പിടിച്ച് പറ്റാനായി പിന്നീട് ബിയാൻകോ വിശദമായ രീതിയിൽ കാൻസർ ചികിത്സയ്ക്ക് വിധേയയാകുന്നത് തന്ത്രപരമായി അഭിനയിക്കുകയും ചെയ്തിരുന്നു.2009ൽ ഒരു കോളജ് കോഴ്‌സിന് എൻറോൾ ചെയ്തപ്പോഴായിരുന്നു ബിയാൻകോ ആദ്യമായി സാലിയെ കാണുന്നത്. അന്ന് അവളുടെ സോഷ്യർ കെയർ ട്യൂട്ടറായിരുന്നു സാലി.

കോൺവാളിലെ ഫോവേയിൽ നിന്നുള്ള ബിയാൻകോ കോൺ വാളിലെ സെന്റ് ഓസ്‌റ്റെൽ കോളജിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്ലോമയ്ക്കായിരുന്നു ചേർന്നിരുന്നത്. ഒന്നാം വർഷം പാസായതിന് ശേഷമായിരുന്നു ബിയാൻകോ സാലിയുട അടുത്ത് ട്യൂഷന് പോകാൻ തുടങ്ങിയിരുന്നത്. തന്റെ മാതാവും രണ്ടാനച്ഛനും മദ്യത്തിന് അടിമകളാണെന്ന് അന്ന് ബിയാൻകോ സാലിയോട് കളവ് പറഞ്ഞിരുന്നു. തനിക്ക് കോളജിൽ വച്ച് മാരകമായ ഹൃദയാഘാതം ഉണ്ടായിരുന്നുവെന്നും ബിയാൻ കോ അദ്ധ്യാപികയോട് കളവ് പറഞ്ഞിരുന്നു. തുടർന്ന് ടീച്ചറെ അവൾ സഹായത്തിന് വിളിക്കുകയും ചെയ്തിരുന്നു. തനിക്ക് മാരകമായ നിരവധി രോഗങ്ങളുണ്ടെന്ന് വ്യാജ് കൺസൾട്ടന്റ് ലെറ്ററുകൾ കാണിച്ച് സാലിയുടെ സഹതാപം പിടിച്ച് പറ്റാനും ബിയാൻകോയ്ക്ക് സാധിച്ചിരുന്നു. പിന്നീട് അവസാനം തനിക്ക് കാൻസറാണെന്ന് ബോധിപ്പിച്ച് അദ്ധ്യാപികയെ പരമാവധി ചൂഷണം ചെയ്യാനും ബിയാൻകോ മുന്നിട്ടിറങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP