Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രശസ്ത ഷെഫ് ഗാരി വിടവാങ്ങിയത് ദുബായിൽ വച്ച്; ലോകത്ത് ഏറെ ആരാധകരുള്ള ഗാരി റോഡ്‌സിന്റെ അന്ത്യം ഐടിവി സീരിസിന്റെ ചിത്രീകരണത്തിനിടെ

പ്രശസ്ത ഷെഫ് ഗാരി വിടവാങ്ങിയത് ദുബായിൽ വച്ച്; ലോകത്ത് ഏറെ ആരാധകരുള്ള ഗാരി റോഡ്‌സിന്റെ അന്ത്യം ഐടിവി സീരിസിന്റെ ചിത്രീകരണത്തിനിടെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും ടെലിവിഷൻ അവതാരകനുമായ ഗാരി റോഡ്സ്(59) അന്തരിച്ചു. ബ്രിട്ടീഷ് പാചകരീതികളിലൂടെ ആരാധകരെ സൃഷ്ടിച്ച ഷെഫാണ് ഗാരി റോഡ്‌സ്.ദുബായിൽ വച്ച് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഐടിവി സീരിസിന്റെ ചിത്രീകരണത്തിനിടെ റോഡ്‌സ് അസ്വസ്ഥ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് റോക്ക് ഒയിസ്റ്റർ മീഡിയ അറിയിച്ചു.

1997ൽ ആദ്യ റെസ്റ്ററന്റ് ആരംഭിച്ച റോഡ്‌സ് പിന്നീട് കരിബീയൻ രാജ്യങ്ങളിൽ രുചിക്കൂട്ടുകളുമായി സഞ്ചരിച്ചു. ടോട്ടണിലെ ദ കാസ്റ്റിൽ ഹോട്ടൽ, ഗ്രോസ്വെനർ ഹൗസ് ദുബായ്, ലെ റോയൽ മെരിഡിയൻ ബീച്ച് റിസോർട്ട് ആൻഡ് സ്പാ അടക്കം നിരവധിയിടങ്ങളിൽ ഷെഫായി പ്രവർത്തിച്ചു.മാസ്റ്റർ ഷെഫ്, ഹെൽസ് കിച്ചൻ, റോഡ്‌സ് എറൗണ്ട് ബ്രിട്ടൻ തുടങ്ങിയ പരിപാടികളിലൂടെ അദ്ദേഹം ലോകപ്രശസ്തനായി മാറി.

പ്രെഫഷണൽ ഡാൻസർ കേരൻ ഹാർഡിക്കൊപ്പം 2008ൽ 'സ്ട്രിക്ലി കം ഡാൻസിങ്' മത്സരാർഥിയായും റോഡ്‌സ് മിന്നിത്തിളങ്ങി.2006ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (ഒബിഇ) അംഗീകാരവും റോഡ്‌സിനെ തേടിയെത്തി.ദുബായിൽ റോഡ്‌സ് ഡബ്ല്യു 1, റോഡ്‌സ് ട്വന്റി-20 എന്നീ റെസ്റ്ററന്റുകൾ നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP