Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരീസിൽ നിന്നു കെയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെ ഈജിപ്ത് എയറിന്റെ വിമാനം കാണാതായി; 56 യാത്രക്കാരും 10 ജീവനക്കാരുമായി പോയ വിമാനം തകർന്നെന്നു സൂചന; തീവ്രവാദ ആക്രമണമെന്നും സംശയം

പാരീസിൽ നിന്നു കെയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെ ഈജിപ്ത് എയറിന്റെ വിമാനം കാണാതായി; 56 യാത്രക്കാരും 10 ജീവനക്കാരുമായി പോയ വിമാനം തകർന്നെന്നു സൂചന; തീവ്രവാദ ആക്രമണമെന്നും സംശയം

കെയ്‌റോ: പാരീസിൽ നിന്നു കെയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം കാണാതായി. 56 യാത്രക്കാരും 10 ജീവനക്കാരുമായി പോയ വിമാനം തകർന്നെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തീവ്രവാദ ആക്രമണത്തെത്തുടർന്നാണു വിമാനം തകർന്നതെന്ന സംശയവും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉയർത്തുന്നുണ്ട്.

പാരിസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനമാണു കാണാതായത്. ഈജിപ്ത് എയറിന്റെ എംഎസ് 804 വിമാനം വ്യാഴാഴ്ച പുലർച്ചയോടെയാണു റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.

വിമാനം കണ്ടെത്താൻ ഗ്രീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും വിമാനങ്ങളും നാവികസേനാകപ്പലുകളും ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണെന്നും ഈജിപ്ത് സൈനികവക്താവ് അറിയിച്ചു. ഈജിപ്തിന്റെ വ്യോമാതിർത്തിയിൽ കടക്കുന്നതിനു തൊട്ടുപിന്നാലെ പ്രാദേശിക സമയം പുലർച്ചെ 2.45 നാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതെന്ന് ഈജിപ്ത് എയറിന്റെ വക്താവ് ട്വീറ്റ് ചെയ്തു. ഈജിപ്ഷ്യൻ തീരത്തിനു വടക്ക് സമുദ്രത്തിലാണ് തിരച്ചിൽ നടക്കുന്നത്.

ലാൻഡ് ചെയ്യാൻ വെറും 40 മിനിറ്റ് ശേഷിക്കെയാണ് വിമാനം അപ്രത്യക്ഷമാകുന്നത്. ഈജിപ്ത് സ്വദേശികളായ 30 പേരും ഫ്രാൻസിൽ നിന്നുള്ള 15 പേരും ഒരു കനഡക്കാരനും ഒരു യുകെ സ്വദേശിയുമാണ് ജീവനക്കാർക്കു പുറമെ വിമാനത്തിലുണ്ടായിരുന്നതെന്നാണു റിപ്പോർട്ട്. തീവ്രവാദ ആക്രമണമെന്നു സംശയിക്കുന്നതായി തെരച്ചിലിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പറഞ്ഞുവെന്നു മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP