Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ടിക്ക് ടോക്കിലെ വീഡിയോകൾ സമൂഹത്തെ വഴിതെറ്റിക്കുന്നതും കാമം ഉദ്ദീപിപ്പിക്കുന്നതും; ഈജിപ്തിലെ വനിതാ ടിക്ക് ടോക്ക് താരത്തിന് മൂന്ന് വർഷം തടവുശിക്ഷ

ടിക്ക് ടോക്കിലെ വീഡിയോകൾ സമൂഹത്തെ വഴിതെറ്റിക്കുന്നതും കാമം ഉദ്ദീപിപ്പിക്കുന്നതും; ഈജിപ്തിലെ വനിതാ ടിക്ക് ടോക്ക് താരത്തിന് മൂന്ന് വർഷം തടവുശിക്ഷ

മറുനാടൻ ഡെസ്‌ക്‌

കൊയ്‌റോ: ഈജിപ്തിലെ പ്രശസ്ത വനിതാ ടിക്ക് ടോക്ക് താരത്തിന് മൂന്ന് വർഷം ജയിൽ ശിക്ഷ വിധിച്ചു. സൈബർ ലോകത്ത് ഹിറ്റായ വീഡിയോകളുടെ പേരിൽ കോടതി ശിക്ഷിച്ചത് മനാർ സമി എന്ന യുവതിയെയാണ്. ഭരണക്കാരെ വിമർശിച്ചു കൊണ്ടുള്ള ടിക്ക് ടോക്ക് വീഡിയോകൾ അടക്കം ചെയ്തിരുന്ന സമിയെ കോടതി ശിക്ഷിച്ചത് സമൂഹത്തെ വഴിതെറ്റിക്കുന്നെന്നും മറ്റുള്ളവരിൽ കാമം ഉദ്ദീപിപ്പിക്കുന്നു എന്നും കാണിച്ചാണ്.

ജൂലൈ മാസം ആദ്യം ടിക്ക് ടോക്ക് വീഡിയോകളുടെ പേരിൽ സമിയെ അറസ്റ്റു ചെയ്തിരുന്നു. സമൂഹത്തെ വഴി തെറ്റിക്കുന്നതും അശ്ലീല ചേഷ്ഠ നിറഞ്ഞതുമായി വീഡിയോകളാണ് യുവതി ചെയ്തത് എന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. യുവതിയുടെ ചുണ്ടു കൊണ്ടുള്ള ചേഷ്ഠകൾ പലപ്പോഴും സാമാന്യ മര്യാദക്ക് നിരക്കാത്തതും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതുമാണെന്നാണ് ഇവരുടെ അഭിപ്രായം.

മൂന്ന് വർഷത്തെ തടവിന് പുറമേ 19,000 പൗണ്ട് പിഴയായും ഇവർ അടക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചിട്ടും യുവതിയുടെ മോചനത്തിനായി അപ്പീൽ നൽകുമെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. യുവതി നൽകിയ അപ്പീലിൽ ഓഗസ്റ്റ് 15ന് കോടതി വാദം കേൾക്കും.

ഇതിന് മുമ്പും സമാനമായ വിധത്തിൽ സമൂഹത്തെ വഴിതെറ്റിക്കുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് ഈജിപ്തിൽ നിയമ നടപടികൾ ഉണ്ടായിട്ടുണ്ട്. ഹനീൻ ഹൊസ്സം, മൊവാഡ അൽ അദം തുടങ്ങിയവരെ ഇതിന് മുമ്പും ടിക്ക് ടോക്ക് കണ്ടന്റിന്റെ പേരിൽ ജയിലിൽ അടച്ചിട്ടുണ്ട്.

ഇവരുടെയെല്ലാം വീഡിയോകൾ കാമം ഉദ്ദീപിപ്പിക്കുന്നതും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതുമാണെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP