Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം; 41 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്

ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം; 41 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

കെയ്റോ: ഈജിപ്റ്റ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം. 41 പേർ മരിച്ചതായി റിപ്പോർട്ട്. 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്റോയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഗിസയിലെ കോപ്റ്റിക്ക് പള്ളിയായ അബൂ സിഫീനിലാണ് തീപിടിത്തം ഉണ്ടായത്. അപകട സമയത്ത് 5000ത്തോളം പേർ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് പള്ളിക്കകത്ത് നിന്ന് രക്ഷപ്പെടാനുള്ള ഉന്തിലും തള്ളിലും പെട്ടും നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പതിനഞ്ചോളം അഗ്‌നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP